പ്രതിധ്വനി വോളിബോള്‍ ടൂര്‍ണമെന്‍റ്: രജിസ്ട്രേഷന്‍ ആരംഭിച്ചു

ടൂര്‍ണമെന്‍റ് ഫെബ്രുവരി 10 മുതല്‍ 13 വരെ
Trivandrum / January 12, 2026

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന പ്രതിധ്വനി ഗെയിംസ് 2026-സീസണ്‍ 2 വോളിബോള്‍ ടൂര്‍ണമെന്‍റിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ടെക്നോപാര്‍ക്കിലെ ക്ലബ് ഹൗസില്‍ ഫെബ്രുവരി 10 മുതല്‍ 13 വരെയാണ് ടൂര്‍ണമെന്‍റ്.


ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി ആണ് പരിപാടി സംഘടിപ്പിക്കുന്നത്.


പ്രതിധ്വനി ഗെയിംസ് 2026 സീസണ്‍ 2 ല്‍ 400 ലധികം ഐടി കമ്പനികളില്‍ നിന്നുള്ള 3000 ത്തിലധികം ടെക്കികള്‍ പങ്കെടുക്കും. വോളിബോള്‍, ബാസ്കറ്റ്ബോള്‍, ബാഡ്മിന്‍റണ്‍, ടേബിള്‍ ടെന്നീസ്, ആം റെസ്ലിംഗ്, കാരംസ്, ചെസ്സ്, നീന്തല്‍, 8-ബോള്‍ പൂള്‍, ത്രോബോള്‍ എന്നിവയുള്‍പ്പെടെ പത്ത് ഗെയിം ഇനങ്ങളിലായാണ് മത്സരം.


ഗെയിമുകളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന കമ്പനിക്ക് പ്രത്യേക അവാര്‍ഡ് നല്‍കും.


രജിസ്ട്രേഷന്: https://tinyurl.com/bdhzh9zd


കൂടുതല്‍ വിവരങ്ങള്‍ക്ക്: 8943210663 (അതുല്‍).


രജിസ്ട്രേഷനുള്ള അവസാന തീയതി 2026 ജനുവരി 20.

Photo Gallery