തീരദേശജനത നേരിടുന്ന വെല്ലുവിളികള്‍ -പ്രളയം പ്രതിദിനം ശില്‍പശാലയുമായി കെബിഎഫ്
Kochi / January 12, 2026
കൊച്ചി: കാലാവസ്ഥാ വ്യതിയാനം, വേലിയേറ്റം, പ്രളയം എന്നിവയുണ്ടാക്കുന്ന ഭീഷണികളില്‍ തീരദേശ ജനത നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യുന്നതിനായി പ്രളയം പ്രതിദിനം എന്ന ശില്‍പശാല കൊച്ചി ബിനാലെ ഫൗണ്ടേഷന്‍(കെബിഎഫ് സംഘടിപ്പിക്കുന്നു. ഗ്രാസ്‌റൂട്ട് (മൂവ്‌മെന്റ് ഫോർ സസ്റ്റൈനബിൾ സർവൈവൽ) നയിക്കുന്ന ഈ ശില്പശാല ജനുവരി 13 ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ വടക്കൻ പറവൂരിലെ റീവൈൽഡ് ഫാം സ്കൂളില്‍ (Rewild) വെച്ച് നടക്കും.
കൊച്ചി-മുസിരിസ് ബിനാലെ 2025-ന്റെ ഭാഗമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സംരംഭമായ എബിസി ആർട്ട് റൂമിന്റെ ആഭിമുഖ്യത്തിലാണ് വര്‍ക്ക്ഷോപ്പ്. തീരദേശ സമൂഹങ്ങൾ നേരിടുന്ന അടിയന്തര പ്രശ്നങ്ങളെ മുൻനിർത്തി നടത്തുന്ന മൂന്ന് ഭാഗങ്ങളുള്ള പരമ്പരയിലെ ആദ്യ പരിപാടിയാണിത്. കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന സമുദ്രനിരപ്പ്, കനാൽ-പാടം നികത്തൽ തുടങ്ങിയ മനുഷ്യനിർമ്മിത ഇടപെടലുകൾ തീരദേശ പ്രളയ സാധ്യതകളെ എങ്ങനെ വർദ്ധിപ്പിക്കുന്നു എന്നതിനെക്കുറിച്ചാണ് ശില്പശാല പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
സമുദ്രനിരപ്പ് ഉയരുന്നത്, ടൈഡൽ ഹൈഡ്രോഡൈനാമിക്സ്, ഫ്ലഡ് റിസ്ക് മാപ്പുകളുടെ വിശകലനം തുടങ്ങിയ ശാസ്ത്രീയ വശങ്ങളും പ്രളയബാധിതരുടെ അനുഭവങ്ങളും, വിദഗ്ധരുടെ പ്രഭാഷണങ്ങളും സെഷനുകളുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല.
Photo Gallery