33 സംരംഭകര്‍ക്ക് എംപിഇഡിഎ കയറ്റുമതി പുരസ്കാരം

33 സംരംഭകര്‍ക്ക് എംപിഇഡിഎ കയറ്റുമതി പുരസ്കാരം
Kochi / August 25, 2022

കൊച്ചി: സമുദ്രോത്പന്ന ഉത്പാദനത്തിലും കയറ്റുമതിയിലുമുള്ള മികച്ച പ്രകടനത്തിനുള്ള സമുദ്രോത്പന്ന വികസന കയറ്റുമതി അതോറിറ്റിയുടെ (എംപിഇഡിഎ) 2019-20, 2020-21 ലെ കയറ്റുമതി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഏഴ് വിഭാഗത്തിലായി 33 ഉത്പാദകര്‍ക്കും കയറ്റുമതിക്കാര്‍ക്കുമാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്. എംപിഇഡിഎയുടെ അമ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി ബുധനാഴ്ച കൊച്ചിയില്‍ നടന്ന ചടങ്ങില്‍  പങ്കെടുത്ത വിശിഷ്ട വ്യക്തികള്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
ഹൈബി ഈഡന്‍ എം പി, എംപിഇഡിഎ ചെയര്‍മാന്‍ ഡി വി സ്വാമി, എംപിഇഡിഎ മുന്‍ മേധാവികളായ ടികെഎ നായര്‍, കെ ബി പിള്ള, ലീന നായര്‍, കെഎസ്ഐഡിസി ചെയര്‍മാന്‍ മുന്‍ ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്‍റണി, അഡി. ചീഫ് സെക്രട്ടറിയും എംപിഇഡിഎ മുന്‍ ചെയര്‍മാനുമായ എ ജയതിലക്, സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ജഗദീഷ് ഫൊഫാന്‍ഡി, എംപിഇഡിഎ ഡയറക്ടര്‍ ഡോ. എം കാര്‍ത്തികേയന്‍, സെക്രട്ടറി കെ എസ് പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
ദേവി സീഫുഡ്സ് ലിമിറ്റഡ്, നെക്കന്തി സീ ഫുഡ്സ് ലിമിറ്റഡ്, ഗാഡ്രെ മറൈന്‍ എക്സ്പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, മുക്ക പ്രോട്ടീന്‍സ് ലിമിറ്റഡ്, ഫാല്‍ക്കണ്‍ മറൈന്‍ എക്സ്പോര്‍ട്ട്സ് ലിമിറ്റഡ്, പ്രൊഫന്‍ഡ് വയലാട്ട് മറൈന്‍ എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, സില്‍വര്‍ സീ ഫുഡ്, ജിന്നി മറൈന്‍ ട്രേഡേഴ്സ്, സണ്‍ എക്സ്പോര്‍ട്ട്സ്, സാലറ്റ് സീഫുഡ്സ് പ്രൈവറ്റ്, അക്വാ വേള്‍ഡ് എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ഗോള്‍ഡ് മറൈന്‍ എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, കൊല്‍ക്കത്ത മറൈന്‍ പ്രൊഡക്സ് പ്രൈവറ്റ് ലിമിറ്റഡ്, നാഗിന എക്സ്പോര്‍ട്ട്സ്, സുബാസിനി എന്‍റര്‍പ്രൈസസ്, കെഎംസി എന്‍റര്‍പ്രൈസ്, യശസ്വി ഫിഷ് മീല്‍ ആന്‍ഡ് ഓയില്‍ കോര്‍പ്പറേഷന്‍, യുണൈറ്റഡ് മറൈന്‍ പ്രൊഡക്ട്സ്, സീബോയ് ഫിഷറീസ് പ്രൈവറ്റ്, അവ്ല നെറ്റോസ് എക്സ്പോര്‍ട്സ്, ലൂക്ക് എക്സ്പോര്‍ട്ട്, അമര്‍സാഗര്‍ സീഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീ ഉള്‍ക്ക എല്‍എല്‍പി, ജനനി ഇന്‍റര്‍നാഷണല്‍, ക്രസന്‍റ് സീഫുഡ്സ്, പൂജ എക്സ്പോര്‍ട്ട് ഹൗസ്, മലബാര്‍ ട്രോപ്പിക്കല്‍സ്, അക്വാലൈന്‍ എക്സ്പോര്‍ട്ട്സ്, എച്ച്ഐസി-എബിഎഫ് സ്പെഷ്യല്‍ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, ആക്സിലറേറ്റഡ് ഫ്രീസ് ഡ്രൈയിംഗ് കമ്പനി ലിമിറ്റഡ്, അല്‍ ബദര്‍ സീഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, കല്‍പ് സീ ഫുഡ്സ്, നായിക് ഓഷ്യാനിക് എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്.


 

Photo Gallery