നിങ്ങളിലെ കുട്ടിയെ തിരികെ കൊണ്ടുവരാനുള്ള ഇടമാണ് എബിസി ആർട്ട് റൂം - ജില്ലാ കളക്ടർ ജി പ്രിയങ്ക
ആർട്ട് ബൈ ചിൽഡ്രൻ റൂം പദ്ധതിക്ക് തുടക്കമായി
Kochi / December 14, 2025
കൊച്ചി: നിങ്ങളിലെ കുട്ടിയെ തിരികെ കൊണ്ടുവരാനുള്ള ഇടമാണ് ആർട്ട് ബൈ ചിൽഡ്രൻ ആർട്ട് റൂമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക പറഞ്ഞു. ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സ്റ്റേഷനിലെ ആർട്ട് റൂമിൽ കൊച്ചി-ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) ആർട്ട് ബൈ ചിൽഡ്രൻ (എബിസി) പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വർഷങ്ങളായി മനസ്സിൽ സ്വരുക്കൂട്ടിയിരിക്കുന്ന സമ്മർദ്ദങ്ങളിൽ നിന്ന് മോചിതരാകാനും, നിർഭയവും നിഷ്കളങ്കവും, മുൻവിധിയില്ലാത്തതും മാത്സര്യം ഇല്ലാത്തതുമായ സന്തോഷകരമായ ബാല്യത്തിലേക്ക് മടങ്ങിപ്പോകാൻ ഇത്തരം ഇടങ്ങൾ നമ്മെ സഹായിക്കുമെന്ന് ജി പ്രിയങ്ക പറഞ്ഞു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും വേണ്ടിയുള്ളതാണ് ഈയിടം.
കൊച്ചി-മുസിരിസ് ബിനാലെ (കെഎംബി) ലോകമെമ്പാടുമുള്ള ആളുകളെ ഒരുമിപ്പിക്കുകയും, കൊച്ചിയെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്താൻ സഹായിക്കുകയും ചെയ്തുവെന്നും അവർ പറഞ്ഞു.
എബിസിയുടെ ഭാഗമായി വിവിധ മേഖലകളിലെ ആർട്ടിസ്റ്റ്-ഫെസിലിറ്റേറ്റർമാർ നയിക്കുന്ന വർക്ക്‌ഷോപ്പുകൾ നടത്തുന്നതിനായി ഫോർട്ട് കൊച്ചിയിൽ രണ്ട് ആർട്ട് റൂമുകൾ സജ്ജീകരിച്ചിരിക്കുന്നു. ഫോർട്ട് കൊച്ചിയിലെ ബാസ്റ്റിൻ ബംഗ്ലാവിലും വാട്ടർ മെട്രോ സ്റ്റേഷനിലുമാണ് ഈ സ്ഥലങ്ങൾ.
എറണാകുളം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലെ വിദ്യാർത്ഥികളുടെ ചിന്തോദ്ദീപകമായ ചിത്രങ്ങളും ആശയങ്ങളും ബാസ്റ്റിൻ ബംഗ്ലാവിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
എബിസി ആർട്ട് റൂം 2018-ലാണ് ആരംഭിച്ചത്. കേരളത്തിലെ എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ ഇതിനായി പ്രത്യേക ആർട്ട് റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ സർക്കാർ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ആർട്ട് റൂം, പണം ഈടാക്കി സ്വകാര്യ സ്കൂളുകളിലും സ്ഥാപിക്കാനാകുമെന്ന് കെബിഎഫ് ട്രസ്റ്റി മറിയം റാം പറഞ്ഞു.
കുട്ടികൾക്കും മുതിർന്നവർക്കും സർഗ്ഗാത്മകത പ്രദർശിപ്പിക്കാൻ വാട്ടർ മെട്രോ ആർട്ട് റൂം സഹായിക്കുമെന്ന് കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കെബിഎഫിന് നൽകി വരുന്ന പിന്തുണയ്ക്ക് ജില്ലാ കളക്ടറോടും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റയോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
എബിസി പ്രോഗ്രാം ലീഡ് ബ്ലെയ്സ് ജോസഫ് സ്വാഗതം ആശംസിച്ചു. കെബിഎഫ് ട്രസ്റ്റി ബോണി തോമസ്, എബിസി പ്രോഗ്രാം അസോസിയേറ്റ് നീതു കെഎസ്, മട്ടാഞ്ചേരി ജിഎച്ച്എസ്എൽപിഎസ് ഹെഡ്മിസ്ട്രസ് സുനിത സി ആർ, ആർട്ട് റൂം ഫെസിലിറ്റേറ്റർമാരായ ജിജി അജിത്ത്, സാൽവിൻ ഫ്രാൻസിസ്, അശ്വതി ജി.എസ്, കിരൺ ഇ.വി.എസ്, പ്രമോദ് ഗോപാലകൃഷ്ണൻ, ധന്യമോൾ പി.സി, അധ്യാപകർ, വിദ്യാർത്ഥികൾ, അവരുടെ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ മാസത്തെ എബിസി ആർട്ട് റൂം വർക്ക്‌ഷോപ്പുകൾ:
തുന്നൽ ഇല്ലാത്ത വസ്ത്ര നിർമ്മാണ സംവിധാനമായ അനുജ് ശർമ്മയുടെ അവാർഡ് നേടിയ സാങ്കേതിക വിദ്യ ബട്ടൺ മസാലയുടെ രണ്ടു ദിവസത്തെ വർക്ക്‌ഷോപ്പ് ഡിസംബർ 16 മുതൽ ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ എബിസി ആർട്ട് റൂമിൽ മെൽബൺ ആസ്ഥാനമായുള്ള അദ്ധ്യാപകനും വിഷ്വൽ ആർട്ടിസ്റ്റുമായ മനാസി ജോഗ് നേതൃത്വം നൽകുന്ന നാല് ദിവസത്തെ 'ദ ഗാർഡിയൻ ഗാലക്സി – എ മാസ്‌ക് മേക്കിംഗ് വർക്ക്‌ഷോപ്പ്' ഡിസംബർ 17 മുതൽ വാട്ടർ മെട്രോ ആർട്ട് റൂമിൽ ആരംഭിക്കും. എഴുത്തുകാരിയും-ചലച്ചിത്ര നിർമ്മാതാവും, പ്രൊഡ്യൂസറും, അക്കാദമിഷ്യനുമായ ജ്യോതി നിഷയുടെ നേതൃത്വത്തിൽ ഡിസംബർ 18 മുതൽ 22 വരെ ബാസ്റ്റിൻ ബംഗ്ലാവിലെ ആർട്ട് റൂമിലും (3 ദിവസം) ഫോർട്ട് കൊച്ചിയിലെ ഫോർപ്ലേ സൊസൈറ്റിയിലും വെച്ച് നടക്കുന്ന ക്രോസ്ഓവർ
പാവകളി കലാകാരി അനുരൂപ റോയിയുടെ നേതൃത്വത്തിലുള്ള 'കൈകൾ കഥകൾ പറയുന്നു – ഗ്ലൗ പപ്പട്രി വർക്ക്‌ഷോപ്പ്' (Hands That Tell Stories – Glove Puppetry Workshop) ഡിസംബർ 22 മുതൽ 24 വരെ മുളന്തുരുത്തിയിലെ എഎൽഎ സെന്റർ ഫോർ കൾച്ചർ ആൻഡ് ആൾട്ടർനേറ്റീവ് എഡ്യൂക്കേഷനിൽ (@alaculturalcentre) വെച്ച് നടക്കും. ഇതിന്റെ അവസാന പ്രകടനം ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ എബിസി ആർട്ട് റൂമിൽ പ്രദർശിപ്പിക്കും
Photo Gallery