പ്രമുഖ ഫാഷന്‍ ടെക് കമ്പനി-സിടെബ്‌സ് ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
Kochi / November 26, 2025
കൊച്ചി: വസ്ത്ര നിര്‍മ്മാതാക്കള്‍ക്കുള്ള ഡിജിറ്റല്‍ സൊല്യൂഷനുകള്‍ പ്രദാനം ചെയ്യുന്ന ക്ലാസിക് ടെക്‌നോളജീസ് & ബിസിനസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ഇഠലആടസിടെബ്‌സ്), ഇന്‍ഫോപാര്‍ക്ക് കൊച്ചി ഫേസ് 2- ലേക്ക് പ്രവര്‍ത്തനം വിപുലീകരിച്ചു.
4500 ചതുരശ്രയടി സ്ഥലമാണ് കാക്കനാട് ട്രാന്‍സ് ഏഷ്യ സൈബര്‍ പാര്‍ക്കില്‍ കമ്പനി എടുത്തിരിക്കുന്നത്. സിടിഇബിഎസിന്റെ സോഫ്റ്റ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള വസ്ത്രനിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് ആവശ്യക്കാരുണ്ട്. ആറ് രാജ്യങ്ങളിലായി 34 ആഗോള ബ്രാന്‍ഡുകള്‍, 4026 സ്‌റ്റൈലിസ്റ്റുകള്‍, 50 ലധികം ഫാക്ടറികള്‍, 1200 തുന്നല്‍ യൂണിറ്റുകള്‍ എന്നിവ സിടെബ്‌സിന്റെ ഉപഭോക്താക്കളാണ്.
വസ്ത്രനിര്‍മ്മാണ മേഖലയിലെ നിര്‍മ്മാണ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പന ചെയ്ത വൈവിധ്യമാര്‍ന്ന സോഫ്റ്റ്വെയര്‍ ഉത്പന്നങ്ങളാണ് സിടിഇബിഎസിയിലൂടെ ലഭിക്കുന്നതെന്ന്
കമ്പനിയുടെ ബിസിനസ് യൂണിറ്റ് മേധാവി മത്തായി വി.എസ്. പറഞ്ഞു. ക്ലൗഡ് അധിഷ്ഠിതമായ 'ട്രെന്‍ഡ്‌സ് സിഎംപി, ട്രെന്‍ഡ്‌സ് പ്ലാനര്‍, ട്രെന്‍ഡ്‌സ് ഗാര്‍ഡ്, ട്രെന്‍ഡ്‌സ് ക്ലിയര്‍, ട്രെന്‍ഡ്‌സ് പീപ്പിള്‍, ട്രെന്‍ഡ്‌സ് ട്രാക്ക് എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. നിലവിലുള്ള കോര്‍പ്പറേറ്റ് സിസ്റ്റങ്ങളുമായി എളുപ്പത്തില്‍ സംയോജിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. വ്യവസായിക മേഖലയിലെ പ്രൊഫഷണലുകള്‍ വ്യവസായത്തിനായി ഇത്തരം സൊല്യൂഷനുകള്‍ ഉപയോഗപ്പെടുത്തത് സിടിഇബിഎസിയെ വ്യത്യസ്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വസ്ത്രനിര്‍മ്മാണ ഗ്രൂപ്പുകളിലൊന്നായ ജോര്‍ദ്ദാനിയന്‍ കമ്പനി ക്ലാസിക് ഫാഷന്റെ അനുബന്ധ സ്ഥാപനം കൂടിയാണ് സിടെബ്‌സ്. 900 ദശലക്ഷം യുഎസ് വിറ്റുവരവുള്ള ഇവര്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യയായതിനാല്‍ ഈ മേഖലയില്‍ ഉയര്‍ന്ന വിശ്വാസ്യത കൈവരിക്കാന്‍് സിടെബ്‌സിന്റെ സോഫ്റ്റ് വെയര്‍ ഉത്പന്നങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതില്‍ ഇന്‍ഫോപാര്‍ക്ക് ഫേസ്- 2 ന് ഏറ്റവും മികച്ച അന്തരീക്ഷം പ്രദാനം ചെയ്യാനാകും. നൂതനത്വത്തെ പ്രോത്സാഹിപ്പിക്കുന്ന മികച്ച ആവാസവ്യവസ്ഥയാണ് ഇന്‍ഫോപാര്‍ക്ക് കൊച്ചി നഗരത്തിന് നല്‍കുന്നതെന്നും മത്തായി വി.എസ് പറഞ്ഞു.
ലോകോത്തര വസ്ത്രനിര്‍മ്മാതാക്കളായ ടെക്സ്പോര്‍ട്ട് ഇന്‍ഡസ്ട്രീസ്, അസിം ഗ്രൂപ്പ്, ജിഐഎ അപ്പാരല്‍സ്, ടെക്സ്പോര്‍ട്ട് ഓവര്‍സീസ്, ആര്‍ട്ടിസ്റ്റിക് മില്ലിനേഴ്സ്, ക്ലാസിക് ഫാഷന്‍, എന്‍സിജെ അപ്പാരല്‍സ്, പൈന്‍ ട്രീ, എബിഎ ഗ്രൂപ്പ് തുടങ്ങിയവ സിടിഇബിഎസിന്റെ ഉപഭോക്താക്കളാണ്.