ഗുരു നിത്യചൈതന്യയതി സ്മാരകത്തിനും അന്താരാഷ്ട്ര പഠന കേന്ദ്രത്തിനും ഏഴ് കോടി രൂപ അനുവദിച്ച് ടൂറിസം വകുപ്പ്

Pathanamthitta / November 8, 2025

പത്തനംതിട്ട: നവകേരള സദസ്സിലെ വികസന പദ്ധതികളുടെ ഭാഗമായി കോന്നി നിയോജകമണ്ഡലത്തിലെ നിര്‍ദ്ദിഷ്ട ഗുരു നിത്യചൈതന്യയതി സ്മാരകത്തിനും അന്താരാഷ്ട്ര പഠന കേന്ദ്രത്തിനും ഏഴ് കോടി രൂപയുടെ ഭരണാനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

മരാമത്ത്, വൈദ്യുതീകരണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

പത്തനംതിട്ടയ്ക്കടുത്ത് മുറിഞ്ഞകല്ലില്‍ ജനിച്ച് ആത്മീയ ചൈതന്യം പകരുകയും മാനവ സേവനത്തിന്‍റെ ഉദാത്തമാതൃകയുമായിരുന്ന നിത്യ ചൈതന്യയതിയുടെ സ്മാരകം പത്തനംതിട്ടയുടെ പൈതൃക-സാംസ്ക്കാരിക ടൂറിസത്തിന്  മുതല്‍ക്കൂട്ടാവുകയും പ്രദേശത്തിന്‍റെ ടൂറിസം സാധ്യതകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ശ്രീ പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

Photo Gallery