ചെറുവണ്ണൂർ കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണത്തിന് 2.5 കോടി രൂപയുടെ ഭരണാനുമതി

Kozhikode / November 6, 2025

കോഴിക്കോട്: ചെറുവണ്ണൂർ കമ്മ്യൂണിറ്റി ഹാളിൻ്റെ നവീകരണത്തിനായി 2,50,00,000 രൂപ (രണ്ടരക്കോടി രൂപ) അനുവദിച്ച് സംസ്ഥാന സർക്കാർ. കമ്മ്യൂണിറ്റി ഹാളിൻ്റെ നവീകരണവും അറ്റകുറ്റപ്പണികളുമാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.

സിവിൽ വർക്കിൻ്റെ ഭാഗമായി റൂഫിങ്ങ് വർക്കുകൾ, ടൈലിംഗ് വർക്കുകൾ, സൗണ്ട് പ്രൂഫിംഗ് വർക്കുകൾ, ഇൻ്റീരിയർ വർക്കുകൾ, വൈദ്യുതീകരണം, ഇലക്ട്രോണിക്സ് ജോലികൾ എന്നിവയ്ക്കാണ് പ്രധാനമായും തുക ചെലവഴിക്കുന്നത്.

പ്രാദേശികജനതയുടെ സാമൂഹ്യജീവിതത്തിന് കമ്മ്യൂണിറ്റി ഹാളുകൾ വലിയ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം ക്ലബുകൾ പോലുള്ള അനുബന്ധപ്രവർത്തനങ്ങൾക്കും ഇത് ഉപകാരപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Photo Gallery