ബാലുശ്ശേരി കോട്ട ക്ഷേത്ര പൈതൃക പരിപാലന പദ്ധതി യ്ക്ക് 2.56 കോടി രൂപയുടെ ഭരണാനുമതി

Kozhikode / November 5, 2025

കോഴിക്കോട്: ബാലുശ്ശേരി കോട്ട ക്ഷേത്രത്തിൽ ക്ഷേത്ര കലാ പരിശീലന കളരിയും അന്നദാന മണ്ഡപവും നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് ഭരണാനുമതി നൽകി. 2,56,91,920 കോടി രൂപയാണ് പദ്ധതിയ്ക്കായി അനുവദിച്ചിട്ടുള്ളത്.

പ്രവേശന കവാടം, ചുറ്റുമതില്‍, വൈദ്യുതീകരണം, ഓഡിറ്റോറിയം, തുടങ്ങിയ പ്രവൃത്തികളാണ് ഇതു വഴി പൂര്‍ത്തീകരിക്കുന്നത്.

പൈതൃക-സാംസ്ക്കാരിക അടയാളങ്ങള്‍ ടൂറിസം രംഗത്ത് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.  വൈവിധ്യമാര്‍ന്ന സാംസ്ക്കാരിക ചിഹ്നങ്ങള്‍ക്കൊപ്പം ക്ഷേത്രകലകള്‍ എന്നും സംസ്ഥാനത്തിന്റെ മുഖമുദ്രയാണ്. ഇത് പരിപാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്നും പ്രതിബദ്ധമാണെന്നും മന്ത്രി പറഞ്ഞു.


 

Photo Gallery