ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു
Kochi / November 3, 2025
കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം എഐ, ലെഗസി മോഡേണൈസേഷന്‍ എന്നീ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ജെടിഡബ്‌ള്യു), കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് II-ലെ ജ്യോതിര്‍മയയില്‍ പുതിയ ഓഫീസ് ആരംഭിച്ചു. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, സെസ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ വിനീത വി., കസ്റ്റംസ് ഓഫീസര്‍ അനൂപ് അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്ന് റിബണ്‍ മുറിച്ചു.
കമ്പനി ഡയറക്ടര്‍മാരായ അനീഷ് മുരിങ്ങനോലില്‍, ശ്രീനാഥ് വാസുദേവന്‍ പിള്ള എന്നിവര്‍ക്കൊപ്പം ഇന്‍ഫോപാര്‍ക്ക് ഉദ്യോഗസ്ഥരും ബിസിനസ്-സാങ്കേതിക രംഗങ്ങളിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പരമ്പരാഗത സംരംഭക സംവിധാനങ്ങളെ പുതുതലമുറ സാങ്കേതികവിദ്യകളുമായി ബന്ധിപ്പിക്കുന്ന സേവനങ്ങളാണ് ജെടിഡബ്‌ള്യു നല്‍കുന്നത്. ഇന്ത്യയ്ക്ക് പുറമെ, യുഎസ്എ, യുകെ, ഗള്‍ഫ് മേഖല തുടങ്ങിയ ഇടങ്ങളിലെ ഓഫ്ഷോര്‍ ഡെവലപ്മെന്റിനും സേവന വിതരണത്തിനുമുള്ള കേന്ദ്രമായി പുതിയ ഇന്‍ഫോപാര്‍ക്ക് ഓഫീസ് പ്രവര്‍ത്തിക്കും.
കൊച്ചിയുടെ ഐടി ആവാസവ്യവസ്ഥയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്ന ജെടിഡബ്ല്യുവിന് പുതിയ ഓഫീസ് സുപ്രധാന നാഴികക്കല്ലാണ്. നവീകരണത്തിലും നൂതന സാങ്കേതികവിദ്യകളിലുമുള്ള വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ക്ക് നൂതനഅവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ജെടിഡബ്‌ള്യു ലക്ഷ്യമിടുന്നു.