ഗവ. സൈബര്‍പാര്‍ക്കില്‍ സൈബര്‍സുരക്ഷാ അവബോധന പരിപാടി നടത്തി

Kozhikode / October 22, 2025

കോഴിക്കോട്: സൈബർ സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ഗവ. സൈബർപാർക്കിൽ 'സൈബർ സേഫ് കോഴിക്കോട് 2.0' പരിപാടി സംഘടിപ്പിച്ചു. റെഡ് ടീം ഹാക്കർ അക്കാദമി കാലിക്കറ്റ്, സൈബർ പോലീസ് എന്നിവരുമായി സഹകരിച്ചാണ് സൈബർ സുരക്ഷാ അവബോധന സെഷൻ നടത്തിയത്.

ഗവ. സൈബർപാർക്കിലെ സഹ്യ കെട്ടിടത്തിലായിരുന്നു പരിപാടി. ഓൺലൈൻ സുരക്ഷ, സൈബർ ഭീഷണികൾ, ഡിജിറ്റൽ ശുചിത്വം എന്നിവയെക്കുറിച്ച് പ്രൊഫഷണലുകളെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കുക എന്നതായിരുന്നു ലക്ഷ്യം.

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബീരാജ് കെ, സൈബർ സുരക്ഷാ ഗവേഷകൻ വിഷ്ണു നാരായണൻ എന്നിവർ പരിപാടിയിൽ മുഖ്യ പ്രഭാഷകരായി. ഡിജിറ്റൽ വ്യക്തിത്വം സംരക്ഷിക്കുന്നതിനെക്കുറിച്ചും കോഴിക്കോടിന്റെ സൈബർ ലോകത്ത് സുരക്ഷിതമായ അന്തരീക്ഷം വളർത്തുന്നതിനെക്കുറിച്ചുമുള്ള വിലയേറിയ ഉൾക്കാഴ്ചകളും പ്രഭാഷകര്‍ പങ്കുവെച്ചു. ഗവ. സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളില്‍ നിന്നുള്ള പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

 

Photo Gallery

+
Content