മില്‍മ എറണാകുളം മേഖലാ യൂണിയന്‍ അവാര്‍ഡ് വിതരണം ചെയ്യുന്നു

Kochi / September 25, 2025

കൊച്ചി: എറണാകുളം, ഇടുക്കി , കോട്ടയം , തൃശ്ശൂര്‍ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 948 അംഗ സംഘങ്ങളുള്ള മില്‍മ എറണാകുളം മേഖലാ യൂണിയന്‍ മാതൃക സംഘങ്ങള്‍ക്കും, ബെസ്റ്റ് മില്‍ക്ക് കൂളര്‍ യൂണിറ്റുകള്‍ക്കും , മികച്ച ഗുണനിലവാരമുള്ള പാലളക്കുന്ന സംഘങ്ങള്‍ക്കും , മാതൃക കര്‍ഷകര്‍ക്കും, ഡീലര്‍മാര്‍ക്കും, സ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.  

ശനിയാഴ്ച്ച(27.09.2025) പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന  മില്‍മ മേഖലാ യൂണിയന്‍റെ 39-ാം വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് ചെയര്‍മാന്‍ സി.എന്‍.വത്സലന്‍പിള്ള ജേതാക്കള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കും.

മേഖലാ യൂണിയന്‍റെ നാല് ജില്ലകളിലെ മാതൃക സംഘങ്ങളായ മണീട് ആപ്കോസ് (എറണാകുളം ജില്ല) , കുറ്റിച്ചിറ ആപ്കോസ് (തൃശൂര്‍ ജില്ല), വാലാച്ചിറ ആപ്കോസ് (കോട്ടയം ജില്ല), രാജമുടി ആപ്കോസ് ( ഇടുക്കി ജില്ല), ബെസ്റ്റ് ബള്‍ക്ക് മില്‍ക്ക് കൂളര്‍ യൂണിറ്റുകളായി പണ്ടപ്പിള്ളി ആപ്കോസ് (എറണാകുളം ജില്ല), ആനന്ദപുരം  ആപ്കോസ്(തൃശൂര്‍ ജില്ല), ളാക്കാട്ടൂര്‍ ആപ്കോസ് (കോട്ടയം ജില്ല), ശാന്തിഗ്രാം ആപ്കോസ് (ഇടുക്കി ജില്ല), മികച്ച ഗുണനിലവാരമുള്ള സംഘങ്ങള്‍ തുറവൂര്‍ ആപ്കോസ് (എറണാകുളം ജില്ല), മായന്നൂര്‍ ആപ്കോസ് (തൃശൂര്‍ ജില്ല), കാനംകെ ആപ്കോസ് (കോട്ടയം ജില്ല), അറക്കുളം  ആപ്കോസ് (ഇടുക്കി ജില്ല), മാതൃക കര്‍ഷകര്‍ക്കുള്ള ഫാം സെക്ടര്‍ ക്ഷീരമിത്ര അവാര്‍ഡ് ശ്രീമതി.ബിന്‍സി ഷൈന്‍, നെല്ലാട് ആപ്കോസ് (എറണാകുളം ജില്ല), ശ്രീമതി.ബീന ജസ്റ്റിന്‍ , മാന്നാമംഗലം ആപ്കോസ് (തൃശൂര്‍ ജില്ല), ശ്രീ.ബിജുമോന്‍ തോമസ്, കുര്യനാട് ആപ്കോസ് (കോട്ടയം ജില്ല), ശ്രീ.ജിന്‍സ് കുര്യന്‍, കമ്പംമേട് ആപ്കോസ് (ഇടുക്കി ജില്ല) ചെറുകിട കര്‍ഷകര്‍ക്കുള്ള ക്ഷീരമിത്ര അവാര്‍ഡ് ശ്രീമതി.സൗമിനി ജെബി, മുടക്കുഴ  ആപ്കോസ് (എറണാകുളം ജില്ല), ശ്രീമതി.പ്രഭലകുമാരി, പട്ടിപ്പറമ്പ് ആപ്കോസ് (തൃശൂര്‍ ജില്ല), ശ്രീ.ഷാജി ജോസ്, കടപ്പൂര്‍ ആപ്കോസ് (കോട്ടയം ജില്ല), ശ്രീമതി.ഷിനി മാനുവല്‍ മച്ചിപ്ലാവ് ആപ്കോസ് (ഇടുക്കി ജില്ല) എന്നിവരെയും തെരഞ്ഞെടുത്തു.

മാര്‍ക്കറ്റിംഗ് മേഖലയില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള മില്‍മ മിത്ര അവാര്‍ഡിന് ഗുരുവായൂര്‍ ദേവസ്വം , എഫ്എസിടി, എയിംസ് എറണാകുളം, വിനായക് കാറ്റേഴ്സ്, ബി.പി.സി.എല്‍, സൗഭാഗ്യ ഏജന്‍സീസ് എന്നിവര്‍ അര്‍ഹരായി.   ഡീലര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ക്ക് എറണാകുളം- കെ.സി.ചന്ദ്രശേഖരന്‍, തൃശൂര്‍- കെ.രാധാകൃഷ്ണന്‍, കോട്ടയം-  അബ്ദുള്‍ റഹിം, ഇടുക്കി- രാധിക എന്നിവരും മില്‍മ ഷോപ്പി ജനറല്‍ വിഭാഗം അനില്‍കുമാര്‍., ആപ്കോസ് ഷോപ്പി വിഭാഗം കുറ്റികാട്ട് ആപ്കോസ് എന്നിവരും അര്‍ഹരായി. കൂടാതെ വിവിധസംഘങ്ങള്‍ക്കുള്ള പ്രോത്സാഹന അവാര്‍ഡുകളും നല്‍കും.



     

Photo Gallery