കൊച്ചി സൂപ്പര്‍ ഫാബ് ലാബില്‍ ത്രിഡി പ്രിന്‍റിംഗ് പരിശീലനകളരി

കൊച്ചി സൂപ്പര്‍ ഫാബ് ലാബില്‍ ത്രിഡി പ്രിന്‍റിംഗ് പരിശീലനകളരി
Kochi / August 24, 2022

കൊച്ചി: ത്രിഡി പ്രിന്‍റിംഗില്‍ താത്പര്യമുള്ളവര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ഫാബ് ലാബില്‍ പരിശീലന കളരി സംഘടിപ്പിക്കുന്നു. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 26 വെള്ളിയാഴ്ച കളമശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലുള്ള ഫാബ് ലാബ് കേരളയിലാണ് പരിപാടി നടക്കുന്നത്. 


ആദ്യം അപേക്ഷിക്കുന്ന 15 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. താത്പര്യമുള്ളവര്‍ക്ക്   https://bit.ly/fabseries  എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
    500 രൂപയാണ് ഫീസ്. പരിശീലനപരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ ലാപ്ടോപ്പും മൗസും കണ്ടുവരണം. രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരിപാടി. 9.45 ന് വിദ്യാര്‍ത്ഥികള്‍ ഹാജരാകണം. 
.

Photo Gallery