സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കി

Kozhikode / September 1, 2025

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ മത്സരങ്ങളില്‍ കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ രണ്ടാം സീസണിലെ ജേഴ്‌സി പുറത്തിറക്കി. സി എഫ് സി യുടെ പുതിയ കോച്ച് എവര്‍ അഡ്രിയാനോ ഡിമാല്‍ഡെ, സിഇഒ കോരത് മാത്യു, അസിസ്റ്റന്റ് കോച്ച് ബിബി തോമസ്, സെക്രട്ടറി ബിനോ ജോസ് ഈപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് ജേഴ്‌സി പുറത്തിറക്കിയത്.

സി എഫ് സി യുടെ ആരാധകര്‍ കാണിക്കുന്ന ആവേശം കളിക്കളത്തില്‍ ടീമംഗങ്ങളും കാണിക്കുമെന്ന് കോച്ച് ഡിമാല്‍ഡെ ഉറപ്പു നല്‍കി. പുതിയ ജേഴ്‌സിക്കൊപ്പം പുതിയ ഊര്‍ജ്ജവുമായാണ് സി എഫ് സി ഇക്കുറി കളത്തില്‍ ഇറങ്ങുന്നതെന്ന് കോരത് മാത്യു പറഞ്ഞു. കഴിഞ്ഞ തവണ ഉണ്ടായതിലും കൂടുതല്‍ ജനപങ്കാളിത്തം ഇക്കുറി സി എഫ് സി യുടെ മത്സരങ്ങളില്‍ ദൃശ്യമാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അസിസ്റ്റന്റ് കോച്ച് ബിബി പറഞ്ഞു. 36 മണിക്കൂര്‍ യാത്രകഴിഞ്ഞ് നേരെ ജേഴ്‌സി അനാവരണ ചടങ്ങില്‍ എത്താന്‍ കോച്ച് ഡിമാല്‍ഡെ കാണിച്ച താത്പര്യം ടീമിന് ഊര്‍ജ്ജം പകരുമെന്ന് ബിനോ ജോസ് ഈപ്പന്‍ പറഞ്ഞു.

ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലാണ് സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടനമത്സരം നടക്കുന്നത്.

 

Photo Gallery

+
Content
+
Content