ടെക്നോപാര്‍ക്കിലെ എച്ച്ആര്‍ഇവോള്‍വ് ഓണാഘോഷം സംഘടിപ്പിച്ചു

200-ലധികം എച്ച്ആര്‍ പ്രൊഫഷണലുകള്‍ പങ്കെടുത്തു
Trivandrum / August 21, 2025

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള എച്ച്ആര്‍ഇവോള്‍വിന്‍റെ നേതൃത്വത്തില്‍ ടെക്നോപാര്‍ക്കിലെ എച്ച്ആര്‍ പ്രൊഫഷണലുകള്‍ക്കായി സംഘടിപ്പിച്ച വര്‍ണാഭമായ ഓണാഘോഷം ശ്രദ്ധേയമായി. വിവിധ ഐടി കമ്പനികളില്‍ നിന്നുള്ള 200-ലധികം എച്ച് ആര്‍ പ്രൊഫഷണലുകള്‍ ആഘോഷത്തില്‍ ഒത്തുകൂടി.

ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), ടാറ്റ എല്‍ക്സി സെന്‍റര്‍ ഹെഡും ജിടെക് സെക്രട്ടറിയുമായ ശ്രീകുമാര്‍ വി തുടങ്ങിയവര്‍ ടെക്നോപാര്‍ക്കിലെ ക്ലബ് ഹൗസില്‍ നടന്ന ആഘോഷങ്ങളില്‍ പങ്കെടുത്തു.

ടെക്നോപാര്‍ക്കിലെ എച്ച്ആര്‍ പ്രൊഫഷണലുകളുടെ ഫോറമാണ് 2023ല്‍ സ്ഥാപിതമായ എച്ച്ആര്‍ഇവോള്‍വ്. ജി ടെക്, മ്യൂലേണ്‍ എന്നിവ ഇതിന്‍റെ ഭാഗമാണ്.

ഓണാഘോഷത്തിന്‍റെ ഭാഗമായി വിവിധ മത്സരങ്ങളും ഗെയിമുകളും നടന്നു.

Photo Gallery

+
Content