ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 26 മുതല്‍ മൂന്ന് ദിവസത്തെ ഓണാഘോഷം

Trivandrum / August 18, 2025

തിരുവനന്തപുരം: ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 26 മുതല്‍ ടെക്നോപാര്‍ക്കില്‍ മൂന്ന് ദിവസത്തെ ഓണാഘോഷം നടത്തും. ഓഗസ്റ്റ് 26 മുതല്‍ 28 വരെ നടക്കുന്ന 'മിര്‍ച്ചി പ്രതിധ്വനി ഓണാരവം 2025' എന്ന പരിപാടിയില്‍ വിവിധ കമ്പനികളില്‍ നിന്നുള്ള ജീവനക്കാര്‍ പങ്കെടുക്കും.

ഓണാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്കായി നിരവധി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വടംവലി, പായസം ഫെസ്റ്റ്, പൂക്കളം, തിരുവാതിര എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

രജിസ്ട്രേഷന്: https://forms.gle/GqF7aYY61QQpbarb7, കൂടുതല്‍ വിവരങ്ങള്‍ക്ക്: വിപിന്‍ രാജ്: 9961097234, രോഹിത്: 8943802456

 

Photo Gallery