കൊളോസ്സ വെഞ്ച്വേഴ്സിലെ ആഷു സുയാഷുമായി വനിതാ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ സംവദിച്ചു

Kochi / August 16, 2025

കൊച്ചി: തുടക്കക്കാരായ വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് കൊളോസ്സ വെഞ്ച്വേഴ്സിന്റെ സ്ഥാപകയും സിഇഒയുമായ ആഷു സുയാഷുമായി സംവദിക്കാനുള്ള അവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം). വനിതാ സ്റ്റാര്‍ട്ടപ്പുകളെയും അവരുടെ ബിസിനസുകളെയും പിന്തുണയ്ക്കാന്‍ കൊളോസ്സ വെഞ്ച്വേഴ്സിന് സാധിക്കുമെന്ന് ആഷു സുയാഷു പറഞ്ഞു.

കൊളോസ്സയുടെ വെഞ്ച്വര്‍ പാര്‍ട്ണര്‍ രാജേഷ് കൃഷ്ണമൂര്‍ത്തിയും വനിതാ സംരംഭകരുമായി സംവദിച്ചു.

മൂലധനം, കാര്യശേഷി, ആത്മവിശ്വാസം എന്നിവയിലൂടെ വനിതാ സംരംഭകരെയും വനിതാ കേന്ദ്രീകൃത ബിസിനസുകളെയും ശക്തിപ്പെടുത്തുന്ന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധമായ വെഞ്ച്വര്‍ ക്യാപിറ്റല്‍ മാനേജ്മെന്റ് കമ്പനിയാണ് കൊളോസ്സ വെഞ്ച്വേഴ്സ്. ഉപഭോക്തൃ, ഫിന്‍ടെക്, ആരോഗ്യ സംരക്ഷണം, ഡീപ്‌ടെക്, കാലാവസ്ഥ, ക്ലീന്‍ടെക് തുടങ്ങിയ മേഖലകളില്‍ കൊളോസ്സ വെഞ്ച്വേഴ്സ് പ്രവര്‍ത്തിക്കുന്നു.

വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശം ലഭിക്കാന്‍ പരിപാടി സഹായകമായി.

Photo Gallery

+
Content