ഇന്‍ഫോപാര്‍ക്കില്‍ സ്വാതന്ത്ര്യദിനാഘോഷം
Kochi / August 15, 2025
കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ 79-ാമത് സ്വാതന്ത്ര്യദിനം മികച്ച രീതിയില്‍ ആഘോഷിച്ചു. പാര്‍ക്ക് സെന്‍ററിന് മുന്നില്‍ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍(അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് എച് ആര്‍) സജിത് എന്‍ ജി ദേശീയപതാകയുയര്‍ത്തി അഭിവാദ്യമര്‍പ്പിച്ചു. ഇന്‍ഫോപാര്‍ക്ക് ജീവനക്കാര്‍, ഐടി ജീവനക്കാര്‍, സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.