ലഹരിക്കെതിരായ സന്ദേശവുമായി കാലിക്കറ്റ് എഫ്സിയുടെ പ്ലെഡ്ജ് ഓണ്‍ വീല്‍സ് ദേവഗിരി കോളേജില്‍
Kozhikode / August 12, 2025
കോഴിക്കോട്: ഫുട്ബോളില്‍ നല്‍കുന്ന ഓരോ തട്ടും ലഹരിക്കെതിരായ പോരാട്ടമായി മാറണമെന്ന് കോഴിക്കോട് സൗത്ത് എംഎല്‍എ അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സൂപ്പര്‍ ലീഗ് കേരളയിലെ ടീമായ കാലിക്കറ്റ് എഫ്സി ലഹരിക്കെതിരായി നടത്തുന്ന വാഹനയാത്രയായ പ്ലെഡ്ജ് ഓണ്‍ വീല്‍സിന് ദേവഗിരി കോളേജില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ മുപ്പതോളം സ്കൂളുകളെയും കോളേജുകളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന പ്രചാരണപരിപാടിയ്ക്ക് ഈ മാസം അഞ്ചിന് വെസ്റ്റ് ഹില്‍ സെന്‍റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് തുടക്കം കുറിച്ചത്.
കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഷാജേഷ് കുമാര്‍ കെ, ദേവഗിരി കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ബിജു ജോസഫ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഫാ. ബോണി അഗസ്റ്റിന്‍, കാലിക്കറ്റ് എഫ്സി സെക്രട്ടറിയും ഐബിഎസ് ഗ്രൂപ്പ് വൈസ്പ്രസിഡന്‍റുമായ ബിനോ ജോസ് ഈപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Photo Gallery