സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുടെ കൂട്ടായ്മ 20ന്

സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുടെ കൂട്ടായ്മ 20ന്
Trivandrum / August 17, 2022

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്കായി 'ഫൗണ്ടേഴ്സ് മീറ്റ്' സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 20 വൈകുന്നേരം 5 ന് മാര്‍ ഇവാനിയോസ് കോളേജിലെ ബി-ഹബ്ബില്‍ നടക്കുന്ന പരിപാടിയില്‍ സ്റ്റാര്‍ട്ടപ്പുകളേയും പുതിയ അവസരങ്ങളേയും കുറിച്ചുള്ള ചര്‍ച്ചകള്‍, മെന്‍റര്‍ഷിപ്പ് തുടങ്ങിയവയുണ്ടാകും. മുന്‍പ് മൂന്ന് തവണ കെഎസ്യുഎം ഫൗണ്ടേഴ്സ് മീറ്റ് സംഘടിപ്പിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്  മാത്രമാണ് 'ഫൗണ്ടേഴ്സ് മീറ്റി' ല്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. രജിസ്ട്രേഷനായി   https://bit.ly/FoundersMeet4   സന്ദര്‍ശിക്കുക.

Photo Gallery