യുവ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി ബിനാലെ സിനിമാ ശില്‍പശാല

Kochi / July 21, 2025

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ആഗസ്റ്റ് മാസം അവസാനം നടത്തുന്ന ദ്വിദിന ശില്പശാലയിലേക്ക് 16-നും 24-നും ഇടയില്‍ പ്രായമുള്ള തുടക്കക്കാരായുള്ള യുവ ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ആഗസ്റ്റ് 30, 31 തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയിലെ ഡേവിഡ് ഹാളിലാണ്  ഫുട്പ്രിന്‍റ് സെന്‍റര്‍ ഫോര്‍ ലേണിംഗിന്‍റെ നേതൃത്വത്തിലുള്ള ശില്പശാല നടക്കുന്നത്.

ആഗസ്റ്റ് ഒന്ന് ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാം. https://tinyurl.com/ymcyfauw https://tinyurl.com/ymcyfauw

ആശയം രൂപീകരണം മുതല്‍ അന്തിമ ചിത്രസംയോജനം വരെയുള്ള ചലച്ചിത്ര നിര്‍മ്മാണ പ്രക്രിയയെക്കുറിച്ച് ശില്‍പശാലയില്‍ പ്രാഥമിക പരിശീലനം നല്‍കും. തിരക്കഥാരചന, സ്റ്റോറി ബോര്‍ഡിംഗ്, ഷൂട്ടിംഗ്, എഡിറ്റിംഗ് എന്നിവയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും.

കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ്, 'ഫോര്‍ ദി ടൈം ബീയിംഗ്' എന്ന പ്രമേയത്തോടെ ഡിസംബര്‍ 12-നാണ് ആരംഭിക്കുന്നത്. പ്രശസ്ത സമകാലീന കലാകാരന്‍ നിഖില്‍ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ ആറാം ലക്കം 110 ദിവസത്തിനു ശേഷം 2026 മാര്‍ച്ച് 31-ന് സമാപിക്കും. ഗോവ ആസ്ഥാനമായുള്ള കലാകാരډാരുടെ നേതൃത്വത്തിലുള്ള എച്ച്എച്ച് ആര്‍ട്ട് സ്പേസസുമായി ചേര്‍ന്നാണ് നിഖില്‍ ചോപ്ര ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്.

Photo Gallery

+
Content