വി.എസിന്റെ നിര്യാണത്തില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ അനുശോചിച്ചു

Kochi / July 21, 2025

കൊച്ചി: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെ.ബി.എഫ്) അനുശോചിച്ചു.

വി.എസിന്റെ നിര്യാണത്തോടെ, അടിച്ചമര്‍ത്തപ്പെട്ടവരുടെ ക്ഷേമത്തിനായി നിരന്തരം ശബ്ദമുയര്‍ത്തുകയും മുഖ്യമന്ത്രിയായിരിക്കെ കേരളത്തിന്റെ വികസനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്ത നേതാവിനെയാണ് നഷ്ടമാകുന്നതെന്ന് കെ.ബി.എഫ് ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വേണു വി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലെ അനുകരണീയമായ ശൈലിയിലൂടെയും സാധാരണ ജനങ്ങളോടുള്ള വാത്സല്യത്തിലൂടെയും ജനങ്ങളുടെ സ്‌നേഹം നേടിയെടുത്ത നേതാവായി അദ്ദേഹം എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്നും വേണു കൂട്ടിച്ചേര്‍ത്തു.

വി.എസ് അച്യുതാനന്ദന്‍ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നുവെന്നും, ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന് തന്റെ ദീര്‍ഘവും സംഭവബഹുലവുമായ രാഷ്ട്രീയ ജീവിതത്തിലുടനീളം അവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നതിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണെന്നും ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി അനുസ്മരിച്ചു.

 

Photo Gallery