ഒഡീസി ഗുരു മാധവി മുദ്ഗലിന് ആദരമര്‍പ്പിച്ച് നാട്യസൂത്ര

Trivandrum / July 10, 2025

 

തിരുവനന്തപുരം: ഗുരുപൂര്‍ണിമ ദിനത്തില്‍ വിഖ്യാത ഒഡിഷി നര്‍ത്തകി മാധവി മുദ്ഗലിന് ഓണ്‍ലൈന്‍ നൃത്താഭ്യാസ പ്ലാറ്റ് ഫോമായ നാട്യസൂത്ര ആദരവ് അര്‍പ്പിച്ചു. നാട്യശാസ്ത്രത്തിലെ പട്ടമഹിഷിയാണ് പദ്മശ്രീ മുദ്ഗലെന്ന് പ്രശസ്ത മോഹിനിയാട്ടം നർത്തകി നീന പ്രസാദ് പ്രകീര്‍ത്തിച്ചു.

ഒഡീസി നൃത്തത്തിനും അതിന്‍റെ ഉന്നമനത്തിനും വേണ്ടി ജീവിതമുഴിഞ്ഞുവച്ച വൃക്തിത്വമാണ് മാധവി മുദ്ഗലെന്ന് അവര്‍ പറഞ്ഞു.

ഒഡീസി നൃത്തവുമായി കൂടുതല്‍ പേരെ ചേര്‍ത്തുനിറുത്താനുള്ള അവസരമായി ഇതിനെ കാണുന്നുവെന്ന് മറുപടി പ്രസംഗത്തില്‍ മാധവി മുദ്ഗല്‍ ചൂണ്ടിക്കാട്ടി.

തന്‍റെ തലമുറയിലെ ഏറ്റവും പാണ്ഡിത്യമുള്ള ഗുരുവാണ് മുദ്ഗലെന്ന് നാട്യസൂത്രയുടെ സിഇഒ അനിത ജയകുമാര്‍ പറഞ്ഞു. അന്താരാഷ്ട്ര നൃത്തമേഖലയില്‍ സ്ഥാനമുറപ്പിച്ചിട്ടുള്ളപ്പോഴും ഒഡീസി രംഗത്തെ തുടക്കക്കാരെയും മുതിര്‍ന്ന വിദ്യാര്‍ത്ഥികളെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

Photo Gallery