സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് – “ആംനെസ്റ്റി പദ്ധതി 2025"- അവസാന തീയതി ജൂൺ 30

ഇന്ന് (ഞായറാഴ്ച) ജി.എസ്.ടി ഓഫീസുകൾ തുറന്ന് പ്രവർത്തിക്കും.
Trivandrum / June 29, 2025

തിരുവനന്തപുരം: 2025-2026 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതികൾ ജൂൺ 30 നു  അവസാനിക്കും.  പ്രസ്തുത സാഹചര്യത്തിൽ നികുതിദായകരുടെ സഹായത്തിനും, സംശയ നിവാരണത്തിനുമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ആംനെസ്റ്റിയുമായി  ബന്ധപ്പെട്ട ജി.എസ്.ടി ഓഫീസുകൾ അവധി ദിവസമായ ഞായറാഴ്ച (ജൂൺ 29 നു) തുറന്ന് പ്രവർത്തിക്കുന്നതാണ്. ബന്ധപ്പെട്ട നികുതിദായകർ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജനറൽ ആംനെസ്റ്റി, ഫ്ലഡ് സെസ്സ് ആംനെസ്റ്റി, ബാർ ഹോട്ടൽ  ആംനെസ്റ്റി, ഡിസ്റ്റിലറി അരിയർ സെറ്റിൽമെൻറ് സ്കീം  എന്നീ  നാല്  തരത്തിലുള്ള ആംനെസ്റ്റി  പദ്ധതികളാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുകൂടാതെ, ജി.എസ്.ടി. ആംനെസ്റ്റിക്കായുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും ജൂൺ 30 ആണ്.

                                                         SD/-

                                        ADDITIONAL COMMISSIONER

 

Photo Gallery