യോഗാദിനം ആചരിച്ച് ഗവ. സൈബര്‍പാര്‍ക്ക്
Kozhikode / June 26, 2025
കോഴിക്കോട്: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഗവ. സൈബര്‍പാര്‍ക്കില്‍ യോഗാപരിപാടികള്‍ നടത്തി. ഇഷാ ഫൗണ്ടേഷനുമായി സഹകരിച്ചാണ് യോഗാദിനം ആചരിച്ചത്.
ഇഷാ ഫൗണ്ടേഷനില്‍ നിന്നുള്ള റനീഷ, നോബിള്‍, ശ്രീജിത്ത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വിവിധ ഐടി കമ്പനികള്‍ വിവിധ യോഗദിന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു ശാരീരികവും മാനസികവുമായ സൗഖ്യത്തിനുള്ള യോഗാഭ്യാസ മുറകളാണ് പരിശീലിപ്പിച്ചത്.