ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

Trivandrum / May 27, 2025

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജി (ബ്രിക്-ആര്‍ജിസിബി) 2025 ആഗസ്റ്റില്‍ ആരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസീസ് ബയോളജി, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, പ്ലാന്‍റ്  സയന്‍സ് എന്നിവയുടെ വിവിധ മേഖലകളിലെ പിഎച്ച്ഡി പഠനത്തിനാണ് അപേക്ഷിക്കാന്‍ അവസരം.

ലൈഫ്/അഗ്രിക്കള്‍ച്ചറല്‍/എന്‍വയോണ്‍മെന്‍റല്‍/വെറ്ററിനറി/ ഫാര്‍മസ്യൂട്ടിക്കല്‍/മെഡിക്കല്‍ സയന്‍സസ് അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ യുജിസി 10-പോയിന്‍റ്  സ്‌കെയിലില്‍ മൊത്തത്തിലോ തത്തുല്യ ഗ്രേഡിലോ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷം സാധുതയുള്ള ജെആര്‍എഫ് (യുജിസി/സിഎസ്‌ഐആര്‍/ഐസിഎംആര്‍/ഡിബിടി/ഡിഎസ്ടി-ഇന്‍സ്പയര്‍) അല്ലെങ്കില്‍ മറ്റേതെങ്കിലും ദേശീയ മത്സരപരീക്ഷ ഫെലോഷിപ്പ് ഉള്ളവര്‍ക്ക് പിഎച്ച്ഡി പ്രോഗ്രാമിന് അപേക്ഷിക്കാം.

ഉയര്‍ന്ന പ്രായപരിധി 26 വയസ്സ്. എസ് സി/എസ് ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 12.

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ബയോടെക്‌നോളജി വകുപ്പിന്‍റെ ബയോടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സിലിന് (ബ്രിക്) കീഴിലുള്ള ഒരു സ്ഥാപനമാണ് ആര്‍ജിസിബി.

കൂടുതല്‍ വിവരങ്ങള്‍ക്ക്  https://rgcb.res.in/phdadmission2025-Aug/ സന്ദര്‍ശിക്കുക.

Photo Gallery