ഐയോകോഡ് ഹാക്കത്തോണ്‍ ഗവ. സൈബര്‍പാര്‍ക്കില്‍ ആരംഭിച്ചു
Kozhikode / May 31, 2025
കോഴിക്കോട്: പ്രമുഖ ഇആര്‍പി, സിആര്‍എം സേവനദാതാക്കളായ ഐയോകോഡ് നടത്തുന്ന ഹാക്കത്തോണിന് ഗവ. സൈബര്‍പാര്‍ക്കില്‍ തുടക്കമായി. എഐകോഡ് ഹാക്കത്തോണ്‍ എന്ന് പേരിട്ട ഈ മത്സരത്തിലൂടെ വെല്ലുവിളികളും സങ്കീര്‍ണതകളും നിറഞ്ഞ പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ ജീവനക്കാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
ആകെ എട്ട് ടീമുകളാണ് ഹാക്കത്തോണില്‍ പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങില്‍ സൈബര്‍പാര്‍ക്ക് ജനറല്‍മാനേജര്‍ വിവേക് നായര്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു. ആദ്യ ദിനം ഓരോ ടീമംഗങ്ങള്‍ക്കും പരിഹരിക്കുന്നതിനുള്ള പ്രശ്നങ്ങള്‍ നല്‍കി. തുടര്‍ന്ന് കൂടിയാലോചനകള്‍ക്ക് ശേഷം പോംവഴികള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക സെഷനാണ് നടന്നത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ എട്ടു ടീമുകളും അവതരണം നടത്തി. തിങ്കളാഴ്ച വിധി പ്രഖ്യാപനം നടക്കും.
ഒന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 30,000, 20,000 രൂപ വീതവുമാണ് സമ്മാനത്തുക നല്‍കുന്നത്. എഐ, മെഷീന്‍ ലേണിംഗ് എന്നിവയുടെ ഉപയോഗം, പ്രവര്‍ത്തന മാതൃക, അവതരണം, ബിസിനസ് മേഖലയിലെ സ്വാധീനം, കോഡ് നിലവാരം, ഇനോവേഷന്‍ എന്നിവ വിലയിരുത്തിയാണ് പുരസ്ക്കാരം നിര്‍ണയിക്കുക.
Photo Gallery
