പ്രവേശനോത്സവം: പഠനോപകരണങ്ങളുമായി മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍

Pathanamthitta / June 2, 2025

പത്തനംതിട്ട: പ്രവേശനോത്സവ ദിവസം ജില്ലയിലെ വിവിധ സ്‌കൂളുകളിലെത്തിയ നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്ക് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ ബാഗ്, റെയിന്‍കോട്ട്, നോട്ടുബുക്കുകള്‍ തുടങ്ങിയവയ്‌ക്കൊപ്പം മില്‍മയുടെ പേടയും കുട്ടികള്‍ക്കായി ടിആര്‍സിഎംപിയു ഒരുക്കി.

ടിആര്‍സിഎംപിയു ബോര്‍ഡ് അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, ബീന പി വി എന്നിവരുടെ നേതൃത്വത്തില്‍ അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ഗവ. എച്ച് എസ് എസ് പെരിനാട്, ആനന്ദപ്പള്ളി എല്‍ പി എസ്, കോട്ടറ എല്‍ പി എസ്, വല്ലന ഗവ. എസ്എന്‍ഡിപി  യുപി സ്‌കൂള്‍, ചന്ദനക്കുന്ന് എസ്എംഎസ് ഗവ. യു പി സ്‌കൂള്‍ എന്നിവയാണവ.  

Photo Gallery

+
Content
+
Content