സൗജന്യ ഡിസൈൻ ഓൺലൈൻ സെമിനാർ
Kochi / May 21, 2025
കൊച്ചി: ഇൻസൈറ്റ് സെൻറർ ഫോർ ഡിസൈൻ ടെക്നോളജി ആൻഡ് ക്രിയേറ്റീവ് ആർട്സ്, ഡിസൈൻ മേഖലയിലെ കരിയർ സാധ്യതകൾ എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു.
മെയ് 24 രാവിലെ 10 മുതൽ 11 വരെയാണ് സെമിനാർ.
കണ്ണൂർ സർവ്വകലാശാല മുൻപ്രോവൈസ് ചാൻസിലർ പ്രൊഫ. എ പി കുട്ടികൃഷ്ണൻ, ഇൻഫിനിറ്റി ലൈഫ് സ്പേസ് സിഡിഒയും മധ്യപ്രദേശിലെ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഡിസൈൻ ബോർഡ് ഓഫ് സ്റ്റഡീസ് അംഗവുമായ പ്രൊഫ. ശശി മേനോൻ എന്നിവരാണ് സെമിനാറിൽ പങ്കെടുക്കുന്നത്.
ഡിസൈൻ മേഖലയിലെ രാജ്യത്തെ ഏറ്റവും മികച്ച പ്രൊഫഷണലുകളിൽ നിന്നും ഉപദേശം സ്വീകരിക്കാനും മാർഗ്ഗനിർദ്ദേശം ലഭിക്കാനും ഇതിലൂടെ സാധിക്കും. ഡിസൈൻ മേഖലയിൽ തൽപരരായ ബിരുദധാരികൾക്ക് ഓൺലൈൻ സെമിനാറിൽ പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9037992965 എന്ന നമ്പറിലോ അല്ലെങ്കിൽ info@insightcentrefordesign.com എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.