ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെഎസ് യുഎം ബിഗ് ഡെമോ ഡേ 8.0
ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെഎസ് യുഎം ബിഗ് ഡെമോ ഡേ 8.0
Trivandrum / August 7, 2022
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ബിഗ് ഡെമോ ഡേ എട്ടാം പതിപ്പിന്‍റെ ഭാഗമായി വെര്‍ച്വല്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 19 ന് നടക്കുന്ന പരിപാടിയില്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കെടുക്കാം. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും.
വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തുന്നതിന് എക്സ്പോ വേദിയൊരുക്കും. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള വേദി കൂടിയാണ് 'ബിഗ് ഡെമോ ഡേ 8.0'. പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കോര്‍പ്പറേറ്റുകള്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍, എംഎസ്എംഇകള്‍ തുടങ്ങിയവയ്ക്ക് മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 20.
രജിസ്ട്രേഷന്‍ ലിങ്ക്: https://bit.ly/bdd8ksum.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://business.startupmission.in/demoday.