ജര്‍മ്മന്‍ ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 22, 23 ന് കൊച്ചിയില്‍

Kochi / April 19, 2025

കൊച്ചി: ജര്‍മ്മന്‍ സാംസ്ക്കാരിക വേദിയായ ഗൊയ്ഥെ-സെന്‍ട്രവും കൊച്ചിന്‍ ഫിലിം സൊസൈറ്റി, ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ എന്നിവയും സംയുക്തമായി സംഘടിപ്പിക്കുന്ന ജര്‍മ്മന്‍ ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 22, 23 തിയതികളില്‍ കൊച്ചിയില്‍ നടക്കും. ചാവറ പബ്ലിക് ലൈബ്രറി ഹാളിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ആകെ അഞ്ച് സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഉദ്ഘാടന ദിവസമായ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് നാഹ്സ്കസ്, നാലരയ്ക്ക് അലെ റെഡെന്‍ ഉബര്‍സ് വെറ്റര്‍, ആറരയ്ക്ക് ഐവി വീ ഐവി എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

ബുധനാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ലെ പ്രിന്‍സ്, ആറ് മണിക്ക് തൗബാബ് എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

Photo Gallery