കെഎസ് യുഎം- സ്റ്റാന്‍ഫോര്‍ഡ് സീഡ് സ്പാര്‍ക്ക് പരിപാടിയിലേക്ക് ഈ മാസം 15 വരെ അപേക്ഷിക്കാം

കെഎസ് യുഎം- സ്റ്റാന്‍ഫോര്‍ഡ് സീഡ് സ്പാര്‍ക്ക് പരിപാടിയിലേക്ക് ഈ മാസം 15 വരെ അപേക്ഷിക്കാം
Kochi / August 4, 2022

കൊച്ചി: ശൈശവദശയിലുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് അഞ്ച് മാസത്തെ ഓണ്‍ലൈന്‍ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2022 സെപ്തംബര്‍ ഒന്നു മുതല്‍ 2023 ജനുവരി 31 വരെയാണ് സീഡ് സ്പാര്‍ക്കിന്‍റെ പരിശീലന പരിപാടിയുടെ കാലാവധി.


സ്റ്റാന്‍ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇനോവേഷന്‍ ഇന്‍ ഡെവലപ്പിംഗ് ഇക്കണോമീസ് വിഭാഗത്തിന്‍റേതാണ് സീഡ് സ്പാര്‍ക്ക് പരിപാടി. താത്പര്യമുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ആഗസ്റ്റ് 15 ന് മുമ്പായി https://bit.ly/Stanford_KSUM_Kerala എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്.


അപേക്ഷിക്കാനുള്ള യോഗ്യതകള്‍ ഇനി പറയുന്നവയാണ്. ഉപകരണത്തിന്‍റെയോ സേവനത്തിന്‍റെയോ പ്രവര്‍ത്തിക്കുന്ന മാതൃക ഇതിനകം തന്നെ ഉണ്ടായിരിക്കണം. നിയമപരമായി രജിസ്റ്റര്‍ ചെയ്തവയും മികച്ച സാമ്പത്തിക ഇടപാട് ചരിത്രവുമുള്ളവയാകണം. ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച വെബ്സൈറ്റ്, ലിങ്ക്ഡിന്‍ സാന്നിധ്യം എന്നിവയുമുണ്ടാകണം. വിദഗ്ധോപദേശകരെ തേടുന്നവരും അവര്‍ വഴി നിക്ഷേപം സമാഹരിക്കുകയും ചെയ്യാന്‍ താത്പര്യമുള്ളവരുമാകണം. പൂര്‍ണമായും ഓണ്‍ലൈനായ പരിപാടിയില്‍ തടസ്സമില്ലാത്ത ഇന്‍റര്‍നെറ്റ് സേവനം ഉള്ളവരാകണം. ഡിജിറ്റല്‍ ഉപകരണങ്ങളുമായി മികച്ച ബന്ധവും പ്രാവീണ്യവും ഉണ്ടാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്  എന്ന ഇമെയില്‍ വിലാസത്തില്‍  nasif@startupmission.in  ബന്ധപ്പെടാം.

Photo Gallery