കെഎസ് യുഎം ഫൗണ്ടേഴ്സ് മീറ്റപ്പ് 23 ന്

കെഎസ് യുഎം ഫൗണ്ടേഴ്സ് മീറ്റപ്പ് 23 ന്
Kochi / July 18, 2022

കൊച്ചി: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുടെ മൂന്നാമത് സമ്മേളനം ജൂലായ് 23ന് കൊച്ചിയില്‍ നടക്കും. നൂറിലേറെ പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക അഭിസംബോധന ചെയ്യും.


സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍   https://zfrmz.com/ENoNlofo0nkcubYVypqZ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ഇമെയില്‍ മുഖാന്തിരം മറുപടി അറിയിപ്പ് ലഭിക്കുന്നതാണ്.
ബില്‍ഡ്നെക്സ്റ്റ് സ്ഥാപകന്‍ ഗോപീകൃഷ്ണന്‍ വി സ്റ്റാര്‍ട്ടപ്പ് ടോക്ക് നടത്തും. കെഎസ് യുഎം സിഇഒ അനൂപ് അംബിക പ്രത്യേക പ്രഭാഷണം നടത്തും. ഇതു കൂടാതെ ഇന്‍വസ്റ്റര്‍ ടോക്ക്, വിദഗ്ധോപദേശ സെഷന്‍, എന്നിവ സമ്മേളനത്തിന്‍റെ ഭാഗമാണ്.

Photo Gallery