ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റും അവാര്‍ഡ് വിതരണവും ഇന്ന് (ജനുവരി 18)
Trivandrum / January 17, 2025
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന പതിമൂന്നാമത് പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവെലിന്‍റെ (പിക്യുഎഫ്എഫ്'24) ചലച്ചിത്ര പ്രദര്‍ശനവും അവാര്‍ഡ് ദാനവും ഇന്ന് (ജനുവരി 18) നടക്കും.
ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം. ഐടി ജീവനക്കാര്‍ സംവിധാനം ചെയ്ത 32 ഹ്രസ്വ ചിത്രങ്ങളാണ് ഈ വര്‍ഷം ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്നത്. ഫിലിം എഡിറ്ററും ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍പേഴ്സനുമായ ബീന പോളാണ് ജൂറി ചെയര്‍പേഴ്സണ്‍. ചലച്ചിത്ര നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പ്രൊഫ. അലിയാര്‍, ചലച്ചിത്ര സംവിധായകന്‍ പ്രശാന്ത് വിജയ് എന്നിവരാണ് ജൂറി അംഗങ്ങള്‍.
വൈകിട്ട് 7 ന് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് പ്രമുഖ കലാപ്രവര്‍ത്തകനും നാടകകാരനുമായ സൂര്യ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. സൂര്യ കൃഷ്ണമൂര്‍ത്തിയെ കുറിച്ചുള്ള 'ഞാനും..' എന്ന ഡോക്യൂമെന്‍ററി ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. കേരളവിഷന്‍ ആണ് ഫെസ്റ്റിവെലിന്‍റെ സ്പോണ്‍സര്‍.
ജനുവരി 6 മുതല്‍ 16 വരെ ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലുമായി നടന്ന പിക്യുഎഫ്എഫ്'24 ന്‍റെ ഭാഗമായി ചലച്ചിത്ര സംബന്ധിയായ നിരവധി പരിപാടികളാണ് നടന്നത്. ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് നിര്‍മാല്യം, ലഞ്ച് ബോക്സ്, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളും കെഎസ്എഫ് ഡിസിയുമായി സഹകരിച്ച് ചുരുള്‍, ബി 32 മുതല്‍ 44 വരെ എന്നീ സിനിമകളും പ്രദര്‍ശിപ്പിച്ചു. സെന്‍സ് ഫെസ്റ്റിവലില്‍ നിന്ന് അവാര്‍ഡ് നേടിയ ഹ്രസ്വ ചിത്രങ്ങള്‍, ഡോക്യൂമെന്‍ററി എന്നിവയുടെ പ്രദര്‍ശനവും നടന്നു. ഫോട്ടോഗ്രാഫി, ആക്ടിങ്, അനിമേഷന്‍ എന്നിവയില്‍ വര്‍ക്ക്ഷോപ്പുകള്‍, ചലച്ചിത്ര ഗാനസന്ധ്യ, മിമിക്രി, സ്റ്റാന്‍ഡ് അപ് കോമഡി, ഫിലിം ക്വിസ് തുടങ്ങിയ പരിപാടികളും അരങ്ങേറി.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 20,000 രൂപയും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 10,000 രൂപ വീതവുമാണ് പുരസ്കാരത്തുക. കൂടാതെ മികച്ച നടന്‍, നടി, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്കാരങ്ങളുണ്ടാകും. ഐടി ജീവനക്കാര്‍ സംവിധാനം ചെയ്ത 600 ഓളം ഹ്രസ്വ ചിത്രങ്ങള്‍ മുന്‍വര്‍ഷങ്ങളിലായി മാറ്റുരയ്ക്കപ്പെട്ടിട്ടുള്ള പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവല്‍ ഇന്ത്യയില്‍ ഐടി മേഖലയില്‍ നടക്കുന്ന ഏക ഫിലിം ഫെസ്റ്റിവല്‍ ആണ്.
അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, എംഎഫ് തോമസ്, ജയരാജ്, ടികെ രാജീവ് കുമാര്‍, ശ്യാമപ്രസാദ്, വിനീത് ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, അമല്‍ നീരദ്, ഖാലിദ് റഹ്മാന്‍, ജിയോ ബേബി വിധു വിന്‍സെന്‍റ് തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരാണ് 2012 മുതല്‍ നടന്നുവരുന്ന പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവലില്‍ അതിഥികളായി എത്തിയത്.