ശാസ്ത്ര സാങ്കേതികവിദ്യാ മേഖലകളില്‍ ലിംഗനീതി പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രമായി ആര്‍ജിസിബിയും

ശാസ്ത്ര സാങ്കേതികവിദ്യാ മേഖലകളില്‍ ലിംഗനീതി പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രമായി ആര്‍ജിസിബിയും
Trivandrum / July 13, 2022

തിരുവനന്തപുരം:  ശാസ്ത്ര സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ്, മെഡിസിന്‍, മാത്തമാറ്റിക്സ്  (സ്റ്റെം) മേഖലകളില്‍ ലിംഗനീതി പ്രോത്സാപ്പിക്കാനുള്ള രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായി രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയും (ആര്‍ജിസിബി). ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ  ഗതി (ജെന്‍ഡര്‍ അഡ്വാന്‍സ്മെന്‍റ് ഫോര്‍ ട്രാന്‍സ്ഫോമിംഗ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) ദൗത്യങ്ങളുടെ ഭാഗമായാണിത്.


നൂതന പരിപാടി നടപ്പിലാക്കാനായി കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പ്  തെരഞ്ഞെടുത്ത 30 ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലാണ്  കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ജിസിബി ഇടം നേടിയത്. ശാസ്ത്ര സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ്, മെഡിസിന്‍, മാത്തമാറ്റിക്സ്  മേഖലകളിലെ  അക്കാദമിക - ഉദ്യോഗ തലങ്ങളില്‍ പുരോഗതി കൈവരിക്കുന്നതില്‍ വനിതകള്‍ നേരിടുന്ന സാമ്പ്രദായിക-സാംസ്കാരിക തടസ്സങ്ങളെ അഭിമുഖീകരിക്കുകയാണ് ലക്ഷ്യം.


ആര്‍ജിസിബിയുടെ ഗതി ദൗത്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടി ജൂലായ് 15, വെള്ളിയാഴ്ച ക്യാംപസില്‍ നടക്കും. രാവിലേയും ഉച്ചയ്ക്കു ശേഷവുമായി നടക്കുന്ന രണ്ടു സെഷനുകളില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജ്യോത് ഖോസയും പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും മുഖ്യപ്രഭാഷണങ്ങള്‍ നടത്തും. 
 

Photo Gallery