പ്രദര്‍ശന ക്രിക്കറ്റ് മത്സരം: ബ്യൂറോക്രാറ്റുകളെ പരാജയപ്പെടുത്തി ടെക്നോക്രാറ്റ് ടീം

Trivandrum / January 19, 2025

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഫേസ് 2 വിലെ യുഎസ്ടി ഗ്രൗണ്ടില്‍ നടന്ന രണ്ട് പ്രദര്‍ശന ക്രിക്കറ്റ് മത്സരങ്ങളിലും ബ്യൂറോക്രാറ്റുകളെ കീഴടക്കി ടെക്കികളുടെ ടെക്നോക്രാറ്റ് ടീം.

ടെക്നോപാര്‍ക്കിലെ വിവിധ ഐടി കമ്പനികളിലെ ജീവനക്കാരടങ്ങുന്ന ടെക്നോക്രാറ്റ്സ് ടീമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സാംബശിവ റാവു നയിച്ച ബ്യൂറോക്രാറ്റുകളുടെ ടീമിനെ നേരിട്ടത്. കായിക വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ് പി, ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സച്ചിന്‍ കുമാര്‍ യാദവ്, എന്‍എച്ച്എം മിഷന്‍ ഡയറക്ടര്‍ വിനയ് ഗോയല്‍, തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ബി വി വിജയ് ഭാരത് റെഡ്ഡി, അനെര്‍ട് സിഇഒ നരേന്ദ്രനാഥ് വേലൂരി എന്നിവരടങ്ങുന്നതായിരുന്നു ബ്യൂറോക്രാറ്റ് ടീം.

രണ്ട് മത്സരങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച ടെക്നോക്രാറ്റ്സ് ടീമിലെ അജാസ് ബഷീര്‍, സച്ചിന്‍ വൈറ്റ്മാന്‍ എന്നിവര്‍ മാന്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

Photo Gallery

+
Content