മാര്‍ക്കറ്റ് ബൈറ്റ്സ് വെബ് വര്‍ക്സ്

ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയില്‍ പുതിയ ഓഫീസ് തുറന്നു
Alleppey / December 20, 2024

ആലപ്പുഴ: പ്രമുഖ ഡിജിറ്റല്‍ സൊല്യൂഷന്‍ദാതാക്കളായ മാര്‍ക്കറ്റ് ബൈറ്റ്സ് വെബ് വര്‍ക്സ് ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു.

 വെബ്സൈറ്റ് നിര്‍മ്മാണം, ക്രിയേറ്റീവ് ഡിസൈനിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സൊല്യൂഷനുകള്‍, സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ എന്നിവയില്‍ സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്ന കമ്പനിയാണ് മാര്‍ക്കറ്റ്ബൈറ്റ്സ് വെബ് വര്‍ക്സ്. ഇന്‍ഫോപാര്‍ക്കിലെ ചൈതന്യ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് പുതിയ ഓഫീസ് തുറന്നത്.

മാര്‍ക്കറ്റ് ബൈറ്റ്സിന്‍റെ വളര്‍ച്ചയില്‍ നിര്‍ണായക നാഴികക്കല്ലാണെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ ഗൗതം കൃഷ്ണ പി പറഞ്ഞു. അനുദിനം നവീകരിക്കപ്പെടുന്ന സാങ്കേതികവിദ്യയുടെ ലോകത്ത് അതിനനുസരിച്ചുള്ള സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള പ്രതിബദ്ധതയാണ് മാര്‍ക്കറ്റ് ബൈറ്റ്സിന്‍റെ മുഖമുദ്ര. ഇന്‍ഫോപാര്‍ക്കിലെ ലോകോത്തര സൗകര്യങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023 ലാണ് മാര്‍ക്കറ്റ് ബൈറ്റ്സ് സ്ഥാപിതമായത്. അനന്തകൃഷ്ണന്‍ പി കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും സഹസ്ഥാപകനുമാണ്.

ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയില്‍ നിലവില്‍ 24 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഓഫീസ് ആരംഭിക്കാന്‍ താത്പര്യമുള്ള സംരംഭകര്‍ക്ക് marketing@infopark.in എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടാവുന്നതാണ്.

Photo Gallery