മണികോണ്‍ക്ലേവ് 2024 സാമ്പത്തിക-നിക്ഷേപക ഉച്ചകോടി നാളെ മുതല്‍

Kochi / December 17, 2024

കൊച്ചി:  രാജ്യത്തെ സാമ്പത്തിക വ്യവസായ അന്തരീക്ഷത്തെ ആഗോള സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തില്‍ അപഗ്രഥിക്കുന്ന മണി കോണ്‍ക്ലേവ് 2024 ഉച്ചകോടി നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആരംഭിക്കും. ദ്വിദിന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനയ്യായിരത്തോളം പേരാണ് പങ്കെടുക്കുന്നത്.


ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, വ്യവസായ-നിയമ-കയര്‍ മന്ത്രി പി രാജീവ്, ഹൈബി ഈഡന്‍ എം പി, നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, മണി കോണ്‍ക്ലേവ് സ്ഥാപകരായ ഇബ്നുജാല എം, അഫ്താബ് ഷൗക്കത്ത്, സിഎ അഭിജിത്ത് പ്രേമന്‍, ഫാരിഖ് നൗഷാദ്, നെസ്റീന്‍ മിഥിലാജ് നദീം,ജസീല്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കും.
പേഴ്സണല്‍ ഫിനാന്‍സ്, സുസ്ഥിര നിക്ഷേപങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, സ്റ്റാര്‍ട്ടപ്പുകള്‍, ഫിന്‍ടെക്, ബ്രാന്‍ഡ് ബില്‍ഡിംഗ് തുടങ്ങി വിവിധ മേഖലകളില്‍ രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ ചര്‍ച്ച നടക്കും. നാല്‍പ്പതിലധികം പ്രഭാഷകര്‍, നൂറിലേറെ നിക്ഷേപകര്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഓഹരിവ്യാപാരികള്‍ തുടങ്ങിയവര്‍ ഈ ഉച്ചകോടിയില്‍ പങ്കെടുക്കും.


ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ്-നേരത്തെ വിരമിക്കല്‍, വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം-സാമ്പത്തിക സാക്ഷരതയില്‍ എഡ്ടെക്കിന്‍റെ സ്ഥാനം, ഇന്ത്യയുടെ സാമ്പത്തിക വിപണിയുടെ പശ്ചാത്തലത്തില്‍ സുസ്ഥിര സമ്പത്തിന്‍റെ പങ്ക്, ഇന്ത്യയിലെ ഫിന്‍ടെക്കിന്‍റെ പരിണാമം, ഓഹരി-അന്താരാഷ്ട്ര വിപണി, സമ്പത്തും ഉദ്ദേശ്യലക്ഷ്യങ്ങളും, റിയല്‍ എസ്റ്റേറ്റ് എന്ന സ്വത്ത്, ആഗോള നിക്ഷേപം, രണ്ടാം തലമുറ സ്റ്റാര്‍ട്ടപ്പുകളുടെ പശ്ചാത്തലത്തിലെ സമ്പത്ത്, ഉത്തേജകമായ ഓഹരിവിപണി-വരുമാനവര്‍ധന,ക്രിപ്റ്റോ-ബ്ലോക്ക് ചെയിന്‍, കേരളത്തില്‍ നിന്നുള്ള ആഗോള ബ്രാന്‍ഡുകള്‍, സ്വന്തം ബ്രാന്‍ഡിലൂടെ സ്വയം ശാക്തീകരണം എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും.


തെരഞ്ഞെടുക്കപ്പെട്ട പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ഉത്പന്നം അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. പതിനായിരം ഡോളറാണ് ഇതില്‍ മികച്ച സ്റ്റാര്‍ട്ടപ്പിന് ലഭിക്കുന്നത്. ഇതു കൂടാതെ നൂറ് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഐഡിയാത്തോണും നടക്കും. മികച്ച ആശയത്തിന് ഒന്നേകാല്‍ ലക്ഷം രൂപയാണ് സമ്മാനത്തുക.


ഗൂഗിള്‍ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് ഹെഡ് ഗണേഷ് പരമേശ്വരന്‍, സെസ്റ്റ് മണിയുടെ മുന്‍ സിഇഒ ലിസി ചാപ്മാന്‍, ടാറ്റ റിയാല്‍റ്റിയുതെട സിഇഒ സഞ്ജയ് ദത്ത്, ഐഎസ്ബി സ്ക്സസ് കോച്ച് സമീര്‍ സാഠേ, ഹെഡ്ജ് ഇക്വറ്റീസ് സിഎംഡിയും സ്ഥാപകനുമായ അലക്സ് കെ ബാബു, ഹീല്‍ സ്ഥാപകന്‍ രാഹുല്‍ മാമ്മന്‍, ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, ഡിലാബ്സ്-ഐഎസ്ബി സീനിയര്‍ പ്രോഗ്രാം മാനേജര്‍ നാഗരാജ് ബോലാക്കാട്ടി, ബ്രിഡ്ജ് വേ ഗ്രൂപ്പ് സിഇഒ ജാബിര്‍ അബ്ദുള്‍ വഹാബ്, എന്‍എക്സ്ജി മാര്‍ക്കറ്റ്സ് സിഇഒ സാറാ അഹമ്മദി, ഭാരത് ഇനോവേഷന്‍ ഫണ്ട് വെഞ്ച്വര്‍ പാര്‍ട്ണര്‍ ഹേമേന്ദ്ര മാഥുര്‍, വില്‍ഗ്രോ ഇനോവേഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ആനന്ദ് അരവമുടന്‍, സ്റ്റെപ് അപ് വെഞ്ച്വേഴ്സ് സിഇഒ രാജാ സിംഗ് ഭുര്‍ജി, എന്‍പിസിഒ ചീഫ് ബിസിനസ് ഓഫീസര്‍ രാഹുല്‍ ഹന്‍ഡ, ഷെയര്‍ഖാന്‍ ഇന്‍ഡിപെന്‍ഡന്‍റ് ഡയറക്ടര്‍ അര്‍ജുന്‍ മോഹന്‍, ഫണ്‍സോ സ്ഥാപകന്‍ സാഷാന്‍ നോഫില്‍, ഫിന്‍ക്യു സ്ഥാപകന്‍ ഇബ്നു ജാല, എക്സ്പ്രസോ ഗ്ലോബല്‍ സ്ഥാപകന്‍ അഫ്താബ് ഷൗക്കത്ത് പി വി, ഐഐസി ലക്ഷ്യ എംഡി ഓര്‍വെല്‍ ലയണല്‍, ഫിന്‍ഗ്രോത്ത് സ്ഥാപകന്‍ സി എ കാനന്‍ ബെഹല്‍, കോംംഗ്ലോ വെഞ്ച്വേഴ്സ് സഹസ്ഥാപകന്‍ വിനീത് മോഹന്‍, വൈ കോംബിനേറ്റര്‍ സ്ഥാപകന്‍ മാധവന്‍ രാമകൃഷ്ണന്‍, സിബിആര്‍ഇ അഡ്വൈസറി ഹെഡ് റോമില്‍ ദുബൈ, ഫിനി സഹസ്ഥാപകന്‍ രോഹിത് തുതേജ, പെന്‍റാഡ് സെക്യൂരിറ്റീസ് സിഇഒ നിഖില്‍ ഗോപാലകൃഷ്ണന്‍, ബി സ്കൂള്‍ ഇന്‍റര്‍നാഷണല്‍ അക്കാദമിക് ഡീന്‍ ഫൈസല്‍ പി സയ്യദ്, ആഷിഖ് ആന്‍ഡ് അസോസിയേറ്റ്സ് സ്ഥാപകന്‍ സിഎസ് ആഷിഖ്, പ്രൊഫൈല്‍ ബിസിനസ് സൊല്യൂഷന്‍സ് സഹസ്ഥാപക ഡോ. നെസ്രീന്‍ മിഥിലാജ്, ഒമ്നിവോര്‍ വിസി പാര്‍ട്ണര്‍ ശുഭദീപ് സന്യാല്‍, കാസ്പിയന്‍ ഇന്‍വസ്റ്റ്മന്‍റ് ഡയറക്ടര്‍ ഇമ്മാനുവേല്‍ മുറേ, വൈറൂട്ട്സ് സ്ഥാപകന്‍ ഡോ. സജീവ് നായര്‍, ഓപ്പണ്‍ സ്ഥാപകന്‍ അനീഷ് അച്യുതന്‍, ഇഡാപ്ട് സിഇഒ ഉമര്‍ അബ്ദുള്‍സലാം, ബ്രമ്മാ ലേണിംഗ് സൊല്യൂഷന്‍സ് സിഇഒ എ ആര്‍ രഞ്ജിത്ത്, മോട്ടിവേഷണല്‍ സ്പീക്കര്‍ അബിഷാദ് ഗുരുവായൂര്‍, സംരംഭക ഉപദേശകന്‍ ജിഷാദ് ബക്കര്‍, ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് എംഡിയും സിഇഒയുമായ രാമകൃഷ്ണന്‍ ടി ബി, സ്റ്റാര്‍ട്ടപ്പ് കണ്‍സല്‍ട്ടന്‍റ് സിഎ അഭിജിത്ത് പ്രേമന്‍, ഗ്രീനിക് മുന്‍ സിഇഒ ഫാരിഖ് നൗഷാദ് തുടങ്ങിയവരാണ് ഉച്ചകോടിയിലെ പ്രഭാഷകര്‍.


മണി കോണ്‍ക്ലേവിന്‍റെ ആമുഖ പരിപാടിയുടെ ഉദ്ഘാടനം ഡിസംബര്‍ 12 ന് ജില്ലാകളക്ടര്‍ എന്‍എസ്കെ ഉമേഷ് നിര്‍വഹിച്ചു.
 

Photo Gallery