നാസ്കോം ഫയ:80യുടെ വിഎല്‍എസ്ഐ ഡിസൈന്‍ സെമിനാര്‍ ഡിസംബര്‍ 11 ന്
Trivandrum / December 7, 2024
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ വിജ്ഞാന സമൂഹമായ നാസ്കോം ഫയ:80യുടെ ആഭിമുഖ്യത്തില്‍ സെമി കണ്ടക്ടര്‍ സാങ്കേതികവിദ്യകളെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. ടെക്നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിംഗിലെ ഫയ 'ഫ്ളോര്‍ ഓഫ് മാഡ്നെസി'ല്‍ ഡിസംബര്‍ 11 ന് വൈകുന്നേരം 5 നാണ് സെമിനാര്‍. ഫയയുടെ പ്രതിമാസ ടെക്നോളജി സെമിനാറിന്‍റെ 122-ാം പതിപ്പാണിത്.
'ഡിമിസ്റ്റിഫൈയിംഗ് വിഎല്‍എസ്ഐ: ഇന്ത്യയുടെ ചിപ്പ് ഡിസൈന്‍ അവസരങ്ങള്‍ കണ്ടെത്തുക' എന്ന വിഷയത്തില്‍ വേദ ഐഐടി ഡയറക്ടറും പ്രൊഫസറുമായ ഡോ. സുബ്ബരംഗയ്യ കൊപ്പരപ്പു സംസാരിക്കും. വിഎല്‍എസ്ഐ (വെരി ലാര്‍ജ് സ്കെയില്‍ ഇന്‍റഗ്രേഷന്‍) സാങ്കേതികവിദ്യ, അതിലെ വെല്ലുവിളികള്‍, ചിപ്പ് ഡിസൈന്‍ മേഖലയില്‍ ഇന്ത്യയുടെ സാധ്യതകള്‍, ആഗോള അര്‍ധചാലക (സെമി കണ്ടക്ടര്‍) ഹബ്ബായി മാറുന്നതിനുള്ള ഇന്ത്യയുടെ പുരോഗതി എന്നിവ സെമിനാര്‍ ചര്‍ച്ചചെയ്യും.
രജിസ്ട്രേഷനായി, സന്ദര്‍ശിക്കുക: https://makemypass.com/demystifying-vlsi-unlocking-indias-chip-design-opportunities
നിര്‍മ്മിതബുദ്ധിയിലെ ഗണിതശാസ്ത്രത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് 'റൈഡിംഗ് ദി എഐ വേവ്: എ മാത്തമാറ്റിക്ക്സ് സര്‍വൈവല്‍ ഗൈഡ്' എന്ന വിഷയം ഫയയുടെ കഴിഞ്ഞ പതിപ്പ് ചര്‍ച്ചചെയ്തു.