ബംഗളുരു നഗരത്തില്‍ പത്തു ലക്ഷം വൃക്ഷത്തൈകള്‍ നടുന്ന ഉദ്യമത്തില്‍ പങ്കാളിയായി മലയാളി സ്റ്റാര്‍ട്ടപ്പായ ട്രീ ടാഗ്
Bengaluru / November 18, 2024
ബംഗളുരു: ബംഗളുരു നഗരത്തില്‍ പത്തു ലക്ഷം വൃക്ഷത്തൈകള്‍ നടാനുള്ള പീപ്പിള്‍സ് പ്ലാനറ്റിന്‍റെയും എന്‍ എ ഹാരിസ് ഫൗണ്ടേഷന്‍ന്‍റെയും പദ്ധതിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ ട്രീടാഗ് സ്റ്റാര്‍ട്ടപ്പ് പങ്കാളികളാകും. പദ്ധതിയുടെ ഉദ്ഘാടനം ശാന്തിനഗര്‍ എം എല്‍ എയും ബംഗളുരു ഡെവലപ്മന്‍റ് അതോറിറ്റി ചെയര്‍മാനുമായ എന്‍ എ ഹാരിസ് നിര്‍വഹിച്ചു.
ചടങ്ങില്‍ വച്ച് മികച്ച ടെക് ഇന്നോവറ്റര്‍ പുരസ്ക്കാരം ട്രീടാഗ് ഡയറക്ടര്‍ മുഹമ്മദ് വസീര്‍ ന് എന്‍ എ ഹാരിസ് സമ്മാനിച്ചു.
സെ. ജോസഫ് യൂണിവേഴ്സിറ്റി കാമ്പസിലായിരുന്നു പരിപാടി. നടുന്ന പത്ത് ലക്ഷം വൃക്ഷത്തൈകളുടെയും വളര്‍ച്ച, പരിപാലനം എന്നിവ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുകയാണ് ട്രീ ടാഗ് ചെയ്യുന്നത്.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ കുട്ടികള്‍ക്ക് വരെ തൈകളുടെ പരിപാലനം എളുപ്പത്തില്‍ സാധ്യമാകും. ടെക്നോളജി പരിചിതരായ പുതുതലമുറയെ പ്രകൃതി സംരക്ഷണത്തിലേക്കും വനവത്കരണത്തിലേക്കും ആകര്‍ഷിക്കാനും ഈ ന്യൂജെന്‍ സ്റ്റാര്‍ട്ടപ്പിന് സാധിക്കുമെന്ന് ട്രീ ടാഗ് ഡയറക്ടറും സ്ഥാപകനുമായ അഭിജിത് കുമാര്‍ മീനാകുമാരി പറഞ്ഞു.
കെഎസ് യുഎം യുണീക് ഐഡിയുള്ള സ്റ്റാര്‍ട്ടപ്പായ ട്രീടാഗ് തിരുവനന്തപുരം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
Photo Gallery
