ഇന്‍ഫോപാര്‍ക്കില്‍ ടെക്കികളുടെ ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു
Kochi / November 11, 2024
കൊച്ചി: ഇന്‍ഫോപാര്‍ക്കിന്‍റെ 20-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് ദിവസത്തെ ഫോട്ടോഗ്രാഫി പ്രദര്‍ശനം ആരംഭിച്ചു. ഇന്‍ഫോപാര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ റെജി കെ തോമസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ച തുടങ്ങിയ പ്രദര്‍ശനം നവംബര്‍ 15 വെള്ളിയാഴ്ച വരെയുണ്ടാകും. ഇന്‍ഫോപാര്‍ക്ക് കൊച്ചി കാമ്പസുകളില്‍ ആണ് പ്രദര്‍ശനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തപസ്യ ഹാളിലും ബുധനാഴ്ച അതുല്യ ലോബിയിലുമാണ് എക്സിബിഷന്‍. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജ്യോതിര്‍മയ ഹാളിലും ഫോട്ടോ പ്രദര്‍ശനം നടക്കും.ഇന്‍ഫോപാര്‍ക്കും ഇന്‍ഫോപാര്‍ക്ക് ഫോട്ടോഗ്രാഫി ക്ലബ്ബും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എക്സിബിഷന്‍ സന്ദര്‍ശിക്കാനും ഐടി ജീവനക്കാരുടെ സര്‍ഗാത്മകതയില്‍ പങ്കുചേരുന്നതിനുമായി ഫോട്ടോഗ്രാഫി പ്രേമികളെയും ഇന്‍ഫോപാര്‍ക്ക് അധികൃതര്‍ ക്ഷണിച്ചിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് എക്സിബിഷനിലെ ഫോട്ടോകള്‍ വാങ്ങിക്കുന്നതിനും അവസരമൊരുക്കും.
Photo Gallery
