പശുക്കള്‍ക്ക് കേരള ഫീഡ്സിന്‍റെ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച(21.10.2024)
Kallettumkara / October 18, 2024
കല്ലേറ്റുംകര: ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് കേരള ഫീഡ്സ് നല്‍കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. കേരള ഫീഡ്സിന്‍റെ ആസ്ഥാനത്തെ ഹാളില്‍ വൈകീട്ട് നാലരയ്ക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ഇടുക്കി ജില്ലയിലെ അണക്കരയില്‍ നടന്ന 'പടവ് 2024' സംസ്ഥാന ക്ഷീര കര്‍ഷക സംഗമത്തില്‍ വച്ചാണ് ഇന്‍ഷുറന്‍സ് പദ്ധതിക്കായി 250 ക്ഷീരകര്‍ഷകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
കേരള ഫീഡ്സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍, എം ഡി ഡോ. ബി ശ്രീകുമാര്‍, അസി. ജന മാനേജര്‍ ഉഷ പത്മനാഭന്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ ആര്‍ ജോജോ, ജില്ലാ പഞ്ചായത്തംഗം പി കെ ഡേവിസ് മാസ്റ്റര്‍, മാള ബ്ലോക്ക് പഞ്ചാത്തംഗം സന്ധ്യ നൈസന്‍, ആളൂര്‍ ഗ്രാമപഞ്ചായത്തംഗം ഓമന ജോര്‍ജ്ജ്, ആര്‍ട്ട് കോ ചെയര്‍മാന്‍ അനൂപ് വി എസ്, എം ഡി മാത്യൂ സിവി, കേരള ഫീഡ്സ് തൊഴിലാളി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.