കാഷ്യൂവീറ്റ പൗഡര്‍, ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍ എന്നീ പുതിയ രണ്ട് ഉത്പന്നങ്ങളുമായി മിൽമ

Calicut / October 11, 2024

കോഴിക്കോട്: കാഷ്യൂവീറ്റ പൗഡര്‍, ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ എന്നീ പുതിയ ഉത്പന്നങ്ങള്‍ മിൽമ പുറത്തിറക്കി.

കേരളത്തിന്‍റെ മുഖമുദ്രയായ ഇളനീരിനെ കേരളത്തിനകത്തും അയ  സംസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കും എത്തിക്കുന്നത് ലക്ഷ്യം വച്ച് മിൽ മ അവതരിപ്പിക്കുന്ന ഉത്പന്നമാണ് മിൽ മ ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍. യാത്രകളിലുള്‍പ്പെടെ സൗകര്യപ്രദമായി എവിടെയും എപ്പോഴും ലഭ്യത ഉറപ്പുവരുത്താവുന്ന വിധത്തിലാണ് ഉത്പന്നം വിപണിയിൽ  എത്തിക്കുന്നത്.

മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കൊപ്പം  നൂതന ഗവേഷണത്തിന്‍റെ സഹായത്തോടെ തയ്യാറാക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളാണ് മി ൽ മ മുന്നോട്ടുവയ്ക്കുന്നതെന്ന് ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. രാജ്യത്തെ ഭക്ഷ്യ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരം കൂടുതൽ  ഉൽ പ്പന്നങ്ങള്‍ വിപണിയിൽ  ഇറക്കാനും മിൽ മ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക സാങ്കേതികവിദ്യയുടെ മികവിൽ  മനുഷ്യ കരസ്പര്‍ശമേ ക്കാതെ തയ്യാറാക്കുന്ന ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍ ഒന്‍പത് മാസം വരെ കേടാകില്ല. 200 മില്ലി കുപ്പികളിൽ  ഇളനീരിന്‍റെ പോഷകമൂല്യങ്ങള്‍ ചോര്‍ന്നുപോകാതെ തയ്യാറാക്കിയിട്ടുള്ള ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍ കുപ്പിക്ക് 40 രൂപയാണ് വില.

കേരളത്തിന്‍റെ ഏറ്റവും മികച്ച കാര്‍ഷിക ഉത്പന്നങ്ങളിലൊന്നായ കശുവണ്ടിയിൽ  നിന്നും അന്താരാഷ്ട്ര വിപണി ലക്ഷ്യം വച്ച് അവതരിപ്പിക്കുന്ന ഉത്പന്നമാണ് മിൽ മ കാഷ്യുവീറ്റ പൗഡര്‍. പാലി  ചേര്‍ത്ത് ഉപയോഗിക്കാവുന്ന മികച്ച ഒരു ഹെ ത്ത് ഡ്രിങ്ക് ആണ് മിൽമ കാഷ്യുവീറ്റ.

അത്യാധുനിക പ്രോസസിങ് സാങ്കേതിക വിദ്യയുടെ മികവിൽ  ആറ് മാസം വരെ  പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാതെ തന്നെ കേടുകൂടാതെ ഇരിക്കുന്ന ഈ ഉത്പന്നം ചോക്ലേറ്റ്, പിസ്ത, വാനില എന്നീ ഫ്ളേവറുകളിൽ  250 ഗ്രാം പാക്കറ്റുകളിലായാണ് ലഭിക്കുക. കാഷ്യുവീറ്റ ചോക്കലേറ്റിന്‍റെ ഒരു പാക്കറ്റിന് 460 രൂപയും പിസ്തയ്ക്ക് 325 രൂപയും വാനില ഫ്ളേവറിന് 260 രൂപയുമാണ് വില.

കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍റെ സഹകരണത്തോടെയാണ് മിൽമ കാഷ്യുവീറ്റ പൗഡര്‍ ഇറക്കുന്നത്. മൈസുരുവിലെ സെന്‍ട്രൽ  ഫുഡ് ടെക്നോളൊജിക്കൽ  റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ ഉത്പന്നം വികസിപ്പിച്ചെടുത്തത്.

തിരുവനന്തപുരത്ത് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്.

 

Photo Gallery

+
Content