നാസ്കോം ഫയ:80 യുടെ സെമിനാര്‍ ഒക്ടോബര്‍ 2ന്

Kochi / September 30, 2024

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ വിജ്ഞാന സമൂഹമായ നാസ്കോം ഫയ:80 യുടെ ആഭിമുഖ്യത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് എങ്ങനെ വരുംകാല നിര്‍മ്മാതാക്കളാകാം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

നാസയുടെയും ഗൂഗിളിന്‍റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിംഗുലാരിറ്റി സര്‍വകലാശാലയിലെ സ്ട്രാറ്റജി ആന്‍ഡ് പ്രൊജക്റ്റ് വൈസ് പ്രസിഡന്‍റ് നീല്‍ സോഗാര്‍ഡ് സെമിനാറിന് നേതൃത്വം നല്കും.

ടെക്നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിംഗിലെ ഫയ 'ഫ്ളോര്‍ ഓഫ് മാഡ്നെസി'ല്‍ ഒക്ടോബര്‍ 2ന് വൈകുന്നേരം 5നാണ് സെമിനാര്‍. ഫയയുടെ പ്രതിമാസ ടെക്നോളജി സെമിനാറിന്‍റെ 120-ാം പതിപ്പാണിത്.

അത്യാധുനിക ക്വാണ്ടം കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യയുടെ സൈദ്ധാന്തിക അടിത്തറയെക്കുറിച്ചാണ് ഫയയുടെ കഴിഞ്ഞ പതിപ്പ് ചര്‍ച്ച ചെയ്തത്.

രജിസ്ട്രേഷനായി സന്ദര്‍ശിക്കുക: https://makemypass.com/faya-port80-BuildingStartupsintheSingularityEra

 

Photo Gallery