ഐപിഎ മോഡൽ ടി20 ടൂര്‍ണമെന്‍റിന് സൈബര്‍പാര്‍ക്കിൽ തുടക്കമായി

സൈബര്‍ ക്രിക്കറ്റ് ലീഗ് സീസണ്‍-1 മത്സരിക്കുന്നത് 12 ടീമുകള്‍
Calicut / September 19, 2024

കോഴിക്കോട്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎൽ ) ടി20 ടൂര്‍ണമെന്‍റിന്‍റെ മാതൃകയിലുള്ള 'സൈബര്‍ ക്രിക്കറ്റ് ലീഗ് 2024'ന്‍റെ ആദ്യ പതിപ്പിന് സൈബര്‍പാര്‍ക്കിലെ സൈബര്‍ സ്പോര്‍ട്സ് അരീനയിൽ  തുടക്കമായി.  

സഹ്യ ക്രിക്കറ്റ് ക്ലബ് ഓഫ് സൈബര്‍പാര്‍ക്ക് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റിൽ  12 ഫ്രാഞ്ചൈസികളാണ് പങ്കെടുക്കുന്നത്. സൈബര്‍പാര്‍ക്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം), യുഎ  സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ ജീവനക്കാരാണ് കളത്തിലിറങ്ങുക.  

ലീഗ് മത്സരങ്ങള്‍ക്ക് ശേഷം 'സൈബര്‍ ക്രിക്കറ്റ് ലീഗ് 2024'ന്‍റെ ഫൈനൽ  സെപ്തംബര്‍ 25 നാണ് നടക്കുക. വെ കിന്‍വിറ്റ്സ്, ഫീനിക്സ് റെനഗേഡ്സ്, ടീം ഉട്ടോപ്യ, ബ്ലാക്ക്ഹോക്സ്, അബാന സ്ട്രൈക്കേഴ്സ്, തണ്ടര്‍സ്റ്റോം ടൈറ്റന്‍സ്, സഹ്യ ക്രിക്കറ്റ് ക്ലബ്, ഫാൽക്കണ്‍ ഫ്ളയേഴ്സ് ക്ലബ്ബ്, വിനം, മൈറ്റി സ്മാഷേഴ്സ്, ഇന്‍ഗ്ലോറിയസ് ഇലവന്‍, റോയൽ  സ്ട്രൈക്കേഴ്സ് എന്നിവയാണ് ടൂര്‍ണമെന്‍റി  പങ്കെടുക്കുന്ന ടീമുകള്‍.

ഫീനിക്സ് റെനഗേഡ്സ് വെ കിന്‍വിറ്റ്സിനെ എട്ട് വിക്കറ്റിന് തോൽപിച്ച ഉദ്ഘാടന മത്സരത്തിൽ  സൈബര്‍പാര്‍ക്ക് ഡെപ്യൂട്ടി മാനേജര്‍ ബിജേഷ് അടിക്കാരത്ത്, സൈബര്‍പാര്‍ക്ക് എക്സിക്യൂട്ടീവ് വിനീഷ്, ബിപ്രാക്റ്റ് സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഡയറക്ടര്‍ മനു മുരളി എന്നിവര്‍ പങ്കെടുത്തു.

സൈബര്‍പാര്‍ക്ക്, കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (സിഎഎഫ്ഐടി), സത്വ ഐടി എംപ്ലോയീസ് കമ്മ്യൂണിറ്റി, ഹോളിഡേ നെസ്റ്റ് റിസോര്‍ട്ട് വയനാട്, ഫുഡ്സ്റ്റോറി സൈബര്‍പാര്‍ക്ക്
പ്ലേസ്പോട്ട്സ്, കോഡേസ് ആന്‍റ് സെന്‍നോഡിയര്‍ എന്നിവരാണ് മത്സരത്തിന്‍റെ സ്പോണ്‍സര്‍മാര്‍.
 

Photo Gallery

+
Content
+
Content