വ്യാപാര്‍ 2022 ന് ഇന്ന് സമാപനം; രാവിലെ 11 മുതല്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം

വ്യാപാര്‍ 2022 ന് ഇന്ന് സമാപനം; രാവിലെ 11 മുതല്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം
Kochi / June 17, 2022

കൊച്ചി: സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രദര്‍ശനമേളയായ വ്യാപാര്‍ 2022 ഇന്ന് (18.06.2022, ശനി) സമാപിക്കും. ശനിയാഴ്ച രാവിലെ 11 മുതല്‍ രാത്രി 8 വരെ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനമുണ്ടായിരിക്കും.

ഭക്ഷ്യസംസ്ക്കരണം, റബര്‍ അധിഷ്ഠിതം, കൈത്തറി- വസ്ത്രം, കയര്‍, ആയുര്‍വേദം, ഇലക്ട്രിക്കല്‍, കരകൗശലം എന്നീ മേഖലകളിലായി 330 സ്റ്റാളുകളാണ് കൊച്ചി ജവഹര്‍ലാല്‍ നെഹൃ സ്റ്റേഡിയത്തിലെ പ്രദര്‍ശന മൈതാനിയില്‍ ഒരുക്കിയിട്ടുള്ളത്.

ആദ്യ രണ്ട് ദിവസം ബയര്‍-സെല്ലര്‍ കൂടിക്കാഴ്ചകളാണ് വ്യാപാറില്‍ നടന്നത്. എംഎസ്എംഇ കള്‍ക്ക് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതുതലമുറ വിപണനതന്ത്രങ്ങള്‍ പരിചയിക്കാനും ദേശീയ വിപണി കണ്ടെത്താനുമുള്ള ശ്രമങ്ങളാണ് മേളയില്‍ നടന്നത്. പതിനായരത്തിലധികം ബിടുബി കൂടിക്കാഴ്ചകളാണ് മേളയില്‍ നടന്നത്.
 

Photo Gallery