ടെക്നോപാര്‍ക്കില്‍ പ്രോജക്ട് മാനേജ്മെന്‍റ് ശില്‍പശാല

Trivandrum / August 29, 2024

തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തില്‍ ടെക്നോപാര്‍ക്കില്‍ പ്രോജക്ട് മാനേജ്മെന്‍റ് ശില്പശാല സംഘടിപ്പിച്ചു. 'മാസ്റ്റര്‍ ക്ലാസ് ഇന്‍ പ്രോജക്ട് മാനേജ്മെന്‍റ്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാലയ്ക്ക് എനക്സല്‍ ബിസിനസ് സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടറായ സന്തോഷ് ഉദയനന്‍ നേതൃത്വം നല്‍കി.

പ്രതിധ്വനിയുടെ 114-ാമത് ടെക്നിക്കല്‍ സെഷനില്‍ വിവിധ കമ്പനികളില്‍ നിന്നുള്ള 64 ഐടി ജീവനക്കാരാണ് പങ്കെടുത്തത്. ജീവനക്കാരുടെ സാങ്കേതിക കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായാണ് ശില്പശാല സംഘടിപ്പിച്ചത്.

സാങ്കേതിക സെഷനുകള്‍, വര്‍ക്ക്ഷോപ്പുകള്‍, ഐടി ജീവനക്കാര്‍ക്കുള്ള ഹാക്കത്തോണുകള്‍ തുടങ്ങിയവയിലൂടെ ഐടി ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനും അനുയോജ്യരായ ആളുകള്‍ ശരിയായ ജോലിയില്‍ പ്രവേശിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും നവീകരണത്തിന് തുടക്കമിടുന്നതിനുമായാണ് പ്രതിധ്വനി ടെക്നിക്കല്‍ ഫോറം (പിടിഎഫ്) രൂപീകരിച്ചത്.

 

 

Photo Gallery

+
Content