വനിതാ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് ടെക്നോപാര്‍ക്കില്‍ തുടക്കമായി
Trivandrum / August 27, 2024
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ വെല്‍ഫെയര്‍ ആന്‍ഡ് റിക്രിയേഷന്‍ ഫോറമായ പ്രതിധ്വനി സംഘടിപ്പിക്കുന്ന റാവിസ് പ്രതിധ്വനി 5 വനിതാ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ (റാവിസ് പ്രതിധ്വനി ഫൈവ്സ്) നാലാം പതിപ്പിന് ടെക്നോപാര്‍ക്കില്‍ തുടക്കമായി. ഇരു ടീമുകളിലായി അഞ്ചുപേര്‍ വീതം അണിനിരക്കുന്ന ടൂര്‍ണമെന്‍റ് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എയ്ഞ്ചല്‍ അഡോള്‍ഫസ് ഉദ്ഘാടനം ചെയ്തു.
ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഇരുപതോളം ഐടി കമ്പനികളില്‍ നിന്നായി ഇരുന്നൂറിലധികം വനിതാ ജീവനക്കാരാണ് പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഇന്‍ഫോസിസ് ഇക്വിഫാക്സിനെ പരാജയപ്പെടുത്തി.
ടൂര്‍ണമെന്‍റ് കണ്‍വീനര്‍ സന്ധ്യ എ, ജോയിന്‍റ് കണ്‍വീനര്‍മാരായ നീത സുഭാഷ്, ജിഷ ഗോമസ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ലീഗ് അടിസ്ഥാനത്തിലുള്ള ടൂര്‍ണമെന്‍റ് ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1, 3, 5 തീയതികളില്‍ ഉച്ചകഴിഞ്ഞ് 3 ന് നടക്കും.
Photo Gallery
