കെഎസ് യുഎം ഹഡില്‍ ഗ്ലോബല്‍ റോഡ് ഷോ ആഗസ്റ്റ് 27ന്

Trivandrum / August 25, 2024


തിരുവനന്തപുരം: നവംബറില്‍ നടക്കാനിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലുകളില്‍ ഒന്നായ ഹഡില്‍ ഗ്ലോബലിന്‍റെ പ്രചരണാര്‍ത്ഥം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന ഹഡില്‍ ഗ്ലോബല്‍ റോഡ് ഷോ ആഗസ്റ്റ് 27 ചൊവ്വാഴ്ച് നടക്കും. ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ വൈകീട്ട് 4.30 നാണ് പരിപാടി.

ഹഡില്‍ ഗ്ലോബലിനെക്കുറിച്ച് കൂടുതലറിയാനും സ്റ്റാര്‍ട്ടപ്പ് രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തുക, സ്വന്തം നൂതനാശയങ്ങള്‍ അവതരിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ റോഡ് ഷോയിലുണ്ടാകും. ksum.in/HGRoadshow എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് റോഡ് ഷോയില്‍ പങ്കെടുക്കാം.

നവംബര്‍ 28, 29, 30 എന്നീ തിയതികളില്‍ തിരുവനന്തപുരത്താണ് ഹഡില്‍ ഗ്ലോബല്‍ സമ്മേളനം നടക്കുന്നത്.

Photo Gallery