കെഎസ് യുഎം ഹഡില്‍ ഗ്ലോബല്‍ റോഡ് ഷോ ഇന്ന്

Calicut / August 23, 2024

കോഴിക്കോട്: നവംബറില്‍ നടക്കാനിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലുകളില്‍ ഒന്നായ ഹഡില്‍ ഗ്ലോബലിന്‍റെ പ്രചരണാര്‍ത്ഥം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന ഹഡില്‍ ഗ്ലോബല്‍ റോഡ് ഷോ ഇന്ന് കോഴിക്കോട് നടക്കും. യുഎല്‍ സൈബര്‍പാര്‍ക്കില്‍ വൈകീട്ട് 3 മണിക്കാണ് പരിപാടി.

ഹഡില്‍ ഗ്ലോബലിനെക്കുറിച്ച് കൂടുതലറിയാനും സ്റ്റാര്‍ട്ടപ്പ് രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തുക, സ്വന്തം നൂതനാശയങ്ങള്‍ അവതരിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ റോഡ് ഷോയിലുണ്ടാകും.ksum.in/HGRoadshow എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് റോഡ് ഷോയില്‍ പങ്കെടുക്കാം.

റോഡ് ഷോയുടെ അവസാന പരിപാടി ചൊവ്വാഴ്ച തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടക്കും.

നവംബര്‍ 28, 29, 30 എന്നീ തിയതികളില്‍ തിരുവനന്തപുരത്താണ് ഹഡില്‍ ഗ്ലോബല്‍ സമ്മേളനം നടക്കുന്നത്.

Photo Gallery