മികച്ച കര്‍ഷകര്‍ക്ക് മിൽമ പാൽ പാത്രം സമ്മാനമായി നൽകുന്നു

Kochi / August 20, 2024

കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയന്‍റെ പ്രവര്‍ത്തന പരിധിയിൽ  വരുന്ന കോട്ടയം , ഇടുക്കി, എറണാകുളം , തൃശ്ശൂര്‍ ജില്ലകളിലെ അംഗസംഘങ്ങളായ ആയിരത്തോളം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിൽ  2023-24 വര്‍ഷത്തിൽ  ഏറ്റവും കൂടുതൽ  പാലളന്നിട്ടുള്ള മൂന്ന് കര്‍ഷകര്‍ക്ക് വീതം 1000 രൂപ വില വരുന്ന 10 ലിറ്ററിന്‍റെ പാൽ  പാത്രം മേഖല യൂണിയന്‍ സമ്മാനമായി നൽകുമെന്ന് ചെയര്‍മാന്‍ എം.ടി.ജയന്‍ അറിയിച്ചു.
പ്രാഥമിക ക്ഷീരസംഘങ്ങളിൽ  പാലളക്കുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മിൽമ എറണാകുളം മേഖലാ
യൂണിയനെ നാഷണൽ  ഡെയറി ഡെവലപ്പ്മെന്‍റ് ബോര്‍ഡ് ദക്ഷിണേന്ത്യയിലെ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന യൂണിയനായി തെരഞ്ഞടുത്തിരുന്നു.  ഇതിന്‍റെ ഭാഗമായി ലഭിച്ച എട്ട് കോടി രൂപ വിവിധ പദ്ധതികളിൽ  ഉള്‍പ്പെടുത്തിയാണ്  20,000 പാൽ പാത്രം വീതം കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു

Photo Gallery

+
Content